കുടുംബശ്രീ അംഗങ്ങൾക്കായി എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം നഗരസഭ കുടുംബശ്രീ സി ഡി എസ് 1,2, ദേശീയ നഗര ഉപജീവന മിഷൻ, എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾക്കായി എൽ ഇ ഡി നിർമാണ പരിശീലനം സംഘടിപ്പിച്ചു.

ഇലക്ട്രോണിക് ഉൽപന്ന നിർമാണത്തിലൂടെ തൊഴിൽ സംരംഭങ്ങളിലേക്കും അത് വഴി സ്വയംപര്യാപ്തതയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ മിനി ജോസ് ചാക്കോള അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ചിന്ത ധർമരാജ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ മുഖ്യാതിഥിയായി.

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. സിജോ എം ടി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. കാരൻ ബാബു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ , വി സി വർഗീസ് (വികസന കാര്യം), ടി എ പോൾ (ആരോഗ്യ കാര്യം), റാണി പോൾ മാവേലി (പൊതുമരാമത്ത്), , പ്രവീൺസ് ഞാട്ടുവെട്ടി (വിദ്യാഭ്യാസം), സി ഡി എസ് 1 ചെയർപേഴ്സൺ സുജിത വി ആർ, സി ഡി എസ് 2 ചെയർപേഴ്സൺ സന്ധ്യ പി കെ എന്നിവർ സംസാരിച്ചു.

അധ്യാപകരായ പി എം സ്വാതി, വി വി ലിസ്റ്റി, ദേശീയ നഗര ഉപജീവന മിഷൻ (NULM) കമ്മ്യൂണിറ്റി ഓർഗനൈസർ രാജി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. രണ്ട് ബച്ചുകളിലായി അൻപതോളം കുടുംബശ്രീ അംഗങ്ങൾ പരിശീലനത്തിൽ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page