ഇരിങ്ങാലക്കുട : ശ്രീ കൂടുൽമാണിക്യം ക്ഷേത്ര തിരുവുത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 28 മുതൽ മെയ് 8ന് രാത്രി കൊടിയിറങ്ങുന്നതുവരെ ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാരസ്ഥാപനങ്ങളേയും വിവിധ ഓഫീസുകളെയും, ക്ഷേത്രത്തിന് നാല് പരിസരത്തുമുള്ള വീടുകളെയും ഉൾപ്പെടുത്തികൊണ്ട് പ്രത്യേകം ദീപാലങ്കാര മത്സരം നടത്തുന്നു.
ഏറ്റവും ആകർഷണീയമായി ദീപാലങ്കാരം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കും പ്രത്യേകം സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നാം സമ്മാനം ലഭിച്ച വീട് ഉൾപ്പെടുന്ന റസിഡൻ്റ്സ് അസോസിയേഷനും ട്രോഫി നൽകുന്നതാണ്. ശ്രീകൂടൽമാണിക്യം ദേവസ്യം നിശ്ചയിക്കുന്ന ജഡ്‌ജിങ്ങ് കമ്മിറ്റിയായിരിക്കും സമ്മാനാർഹരെ നിശ്ചയിക്കുന്നത് ജഡിജിങ്ങ് കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും.
പങ്കെടുക്കുന്നവർ നിർബന്ധമായും 9446221931, 9447026005, 9539131250, 9447442398 നമ്പറുകളിൽ ഏപ്രിൽ 27 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ.ഗോപി, എക്‌സിബിഷൻ & ദീപാലങ്കാരകമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. കെ.ജി. അജയ്കുമാർ എന്നിവർ അറിയിച്ചു.
ഒന്നാം സമ്മാനം 25,000 രൂപ എവെർ റോളിങ്ങ് ട്രോഫി, രണ്ടാം സമ്മാനം 15,000 രൂപ,
മൂന്നാം സമ്മാനം 10,000 രൂപ. സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത് ഐ.സി.എൽ. ഫിൻകോർപ്പ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

