ഇരിങ്ങാലക്കുട : ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന നാലമ്പല തീർത്ഥാടന തിരക്ക് ജൂലായ് 17 ന് ആരംഭിക്കാനിരിക്കെ ഇരിങ്ങാലക്കുടയിലെ റോഡുകളുടെ അവസ്ഥ പരിതാപകരം. നാലമ്പലദർശനത്തിലെ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളായ കൂടൽമാണിക്യം, പായമ്മൽ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടകരുടെയും വാഹനങ്ങളുടെയും തിരക്ക് മുന്നിൽ കണ്ടു തീർത്ഥാടന വാഹനങ്ങൾ പതിവായി പോകുന്ന റോഡുകൾ പോലും ഇതുവരെ അധികൃതർ അറ്റകുറ്റപ്പണികൾ ചെയ്തിട്ടില്ല .
കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് വരുന്ന തീർത്ഥാടന വാഹനങ്ങൾ പ്രധാനമായും കൊട്ടിലാക്കൽ പറമ്പിലാണ് പാർക്ക് ചെയ്യുന്നത്. ഇങ്ങോട്ടുള്ള പ്രധാന റോഡായ പേഷ്കാർ റോഡിന്റെഅവസ്ഥ അതി ദയനീയമാണ് . ചെറു വാഹനങ്ങൾ പോകുവാനുള്ള രാമഞ്ചിറ – ഉണ്ണായിവാരിയർ കലാനിലയം റോഡും തകർന്നു കിടക്കുകയാണ്.
ഏപ്രിൽ മാസം നടന്ന ഉത്സവകാലത്ത് തന്നെ കൂടൽമാണിക്യം ദേവസ്വം ഇരിങ്ങാലക്കുട നഗരസഭയ്ക്ക് റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് സൂചന നൽകിയിരുന്നു. എന്നാൽ അവഗണനയായിരുന്നു ഫലം. തീർത്ഥാടനം തുടങ്ങുവാൻ വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നഗരസഭ ഇതുവരെ അറ്റകുറ്റ പണികൾ ആരംഭിച്ചിട്ടില്ല. റോഡിന്റെ മോശം അവസ്ഥ കാരണം വാഹനങ്ങളുടെ മെല്ലെ പോക്ക് ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



