ഇരിങ്ങാലക്കുട : ഠാണാവില്‍ ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ കൃഷ്ണകുമാർ എന്നയാളുടെ ഉടമസ്തയിലുള്ള ടീ സ്പോട് എന്ന ചായക്കടക്ക് ഗ്യാസ് സിലിണ്ടർ ലീക് ആയി തീ പിടിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക് ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്. ടി സ്പോട്, സ്നേഹ എന്നി കടകളാണ് പൂർണ്ണമായും കത്തിയത്.
ഇരിങ്ങാലക്കുട അഗ്നിശമന സേന സംഭവസ്ഥലത്തു എത്തുമ്പോൾ ചായക്കടയിൽ നിന്നും തൊട്ടടുത്തുള്ള സ്നേഹ സ്റ്റോർ സ് എന്ന കടയിലേക്കും തീ വ്യാപിച്ചിരുന്നു. സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തൊട്ടടുത്തുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ലേക്കും മറ്റു കടകളിലേക്കും തീ വ്യാപിക്കുന്നത് തടയാൻ സാധിച്ചു
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ എസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദ് എം എസ്, എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ലൈജു, പ്രദീപ്, ദിലീപ്, സുമേഷ്, മഹേഷ്, സന്ദീപ്, ജെറിൻ എന്നിവരും,ഹോം ഗൗർഡ് മാരായ ലിസ്സൺ, ജയ്ജോ, രാജു, സുഭാഷ് എന്നിവരും 2 അഗ്നിശമന യൂണിറ്റ് കളും സ്ഥലത്തെത്തിയാണ് തീയണച്ചത്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

