എസ്.എച്ച്.സി.എൽ.പി. സ്‌കൂൾ, തുമ്പൂർ ശതാബ്ദി ആഘോഷസമാപനം മെയ് 16,17 തീയതികളിൽ

ഇരിങ്ങാലക്കുട : തുമ്പൂർ എസ്.എച്ച്‌.സി.എൽ.പി സ്‌കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷസമാപനം മെയ് 16,17 തീയതികളിൽ നടക്കും. 1926 ജൂൺ 1 ന് വി. മറിയം ത്രേസ്യ സ്ഥാപിച്ച. തുമ്പൂർ ഗ്രാമത്തിൻ്റെ സാംസ്‌കാരികവും ബഹുമുഖവുമായ വളർച്ചക്ക് തുടക്കം കുറിച്ച ആദ്യ വിദ്യാലയത്തിൽ ഒരു വർഷം നീണ്ട വിപുലമായ ശതാബ്ദിപരിപാടികൾ ഒരുക്കിയിരുന്നു.

മെയ് 16 ശനിയാഴ്‌ച വൈകിട്ട് കലാലയത്തിലെ പൂർവ വിദ്യാർത്ഥികളായ വൈദികരുടെയും സന്യസ്‌തരുടെയും നേതൃത്വത്തിൽ ഫാ. സിബു കള്ളാംപറമ്പിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ഒരു നൂറ്റാണ്ട് കാലഘട്ടം നാടിനും നാട്ടുകാർക്കും നൽകിയ അനുഗ്രഹങ്ങൾക്കും സേവനങ്ങൾക്കും ഈശ്വരനോട്’ നന്ദി നിറഞ്ഞ മനസ്സോടെ കൃതജ്ഞത ബലി അർപ്പിക്കുന്നു.

തുടർന്ന് സ്‌കൂളിന് ആരംഭം കുറിച്ച പള്ളിയുടെയും മഠത്തിൻ്റെയും അങ്കണത്തിൽ നിന്ന് സ്‌കൂളിലേക്ക് ഘോഷയാത്ര. അനേകായിരങ്ങൾക്ക് അക്ഷരങ്ങൾ പകർന്നു നൽകിയ അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങ് ഇരിഞ്ഞാലക്കുട എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്യും.

ഹോളി ഫാമിലി കോൺഗ്രിയേഷൻ സുപ്പീരിയർ ജനറൽ റവ. സി. ഡോ. ആനി കുര്യാക്കോസ്’ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മാള എ ഇ ഒ കെ. കെ സുരേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ഡോ. ട്രീസ ജോസഫ് മുൻ അദ്ധ്യാപകരെയും മുൻ അനധ്യാപകരെയും ആദരിക്കും. അന്നദിവസം സ്‌കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.

മെയ് 17ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പൂർവ്വ വിദ്യാർത്ഥികൾ ശതകാല സ്‌മരണകൾ ഉണർത്തിക്കൊണ്ട് സ്‌കൂളിലേക്ക് എത്തിച്ചേരുന്നതോടെ പൂർവവിദ്യാർഥി സംഗമം ആരംഭിക്കുന്നു. വൈകിട്ട് നാലരക്ക് പൂർവ്വ വിദ്യാർത്ഥികളുടെ ഗാനമേള ആരംഭിക്കും. ഒ എസ്’ എ പ്രസിഡൻ്റ് ആ ർ കെ ജയരാജൻ അധ്യക്ഷത വഹിക്കുന്ന യോഗം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.


പ്രശസ്ത സിനിമാതാരം കൈലേഷ്’ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ തുമ്പൂർ സെ. മാത്യൂസ് പള്ളി വികാരി ഫാ. സിബു കള്ളാ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ജില്ലാ പഞ്ചായത്ത് മെമ്പർ ഷക്കീല ടീച്ചർ സുവനിയർ പ്രകാശനം നടത്തും. ശതാബ്ദിയുടെ ഭാഗമായി നടത്തുന്ന ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം സി. ഡോ. ട്രീസ ജോസഫ് ഉദ്ഘാടനം ചെയ്യുമ്പോൾ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷീജ ഉണ്ണികൃഷ്‌ണൻ എൻ്റോവ്മെൻ്റ് വിതരണം നടത്തും.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത മനോജ്, 15-ാം വാർഡ് മെമ്പർ രശ്മി ബാബുരാജ്’, ആർച്ച്’ എസ്’തുമ്പൂർ ഹെഡ്‌മിട്രസ്‌ സെനിത്’ ടീച്ചർ, എ യു പി എസ് ഹെഡ്‌മിട്രസ് ബിൻസി ജോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും, പഞ്ചായത്ത്’ അധികൃതരും. ഉൾപ്പെടെയുള്ള നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടികളിൽ പങ്കെടുക്കും

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി. റോസ് ലിറ്റ്
(ഹെഡ്മ‌ിട്രസ് & ചെയർമാൻ, ശതാബ്ദി ആഘോഷ കമ്മിറ്റി), ഷാറ്റൊ കുരിയൻ
(ജനറൽ കൺവീനർ, ശതാബ്ദി ആഘോഷ കമ്മിറ്റി), ആർ കെ ജയരാജൻ
(ഒ എസ് എ പ്രസിഡൻ്റ്), ആൽജോ ജോസ് (പി ടി എ പ്രസിഡന്റ്), മുകുന്ദൻ ചെറാട്ട്
(വൈസ് ചെയർമാൻ, ശതാബ്ദി ആഘോഷ കമ്മിറ്റി) എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page