മാഹിൻ മെമ്മോറിയൽ ട്രോഫിക്കായുള്ള അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് കല്ലേറ്റുംകരയിൽ തുടക്കമായി

കല്ലേറ്റുംകര : കല്ലേറ്റുംകര: മാസ്റ്റേഴ്സ് എഫ് സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സഖാവ് മാഹിൻ മെമ്മോറിയൽ ട്രോഫിക്കായുള്ള അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിനു തുടക്കമായി. കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂൾ ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിലാണ് ടൂർണ്ണമെൻ്റ് നടക്കുന്നത്. മെയ് 21, 22, 23, 24 തിയ്യതികളിലായി വൈകീട്ട് 7 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.



ദിവസവും രണ്ട് കളികളുണ്ട്. പ്രവേശനം സൗജന്യമാണ്. സംഘാടക സമിതി ചെയർമാൻ ഷാജൻ ജോൺ കള്ളിവളപ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, മുൻ സന്തോഷ് ട്രോഫി താരം ബിബിൻ തോമാസ് ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി.എം ആളൂർ നോർത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ.എൻ ബാബു ആശംസകളർപ്പിച്ചു.

ഉദ്ഘാടന മത്സരത്തിൽ ഭാവന ക്ലബ്ബ് ആനന്ദപുരം ഏകപക്ഷീയമായ 4 ഗോളുകൾക്ക് പി.എസ്.കെ.ബോയ്സ് തൃശ്ശൂരിനെയും, രണ്ടാമത്തെ കളിയിൽ സമസ്യ വെള്ളൂർ 2-0 ത്തിന് സോക്കർ സെവൻസ് ആലുവയെയും പരാജയപ്പെടുത്തി. ഇന്നത്തെ ആദ്യമത്സരത്തിൽ ബ്രദേഴ്സ് ഒല്ലൂർ, പി.എഫ് സി. തൃശ്ശൂരിനെയും രണ്ടാമത്തേതിൽ സാൻസിറോ അന്നമനട സുഡാനീസ് എളംതുരുത്തിയെയും നേരിടുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page