നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

നടവരമ്പ് : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു , വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും CM Kid USS Scholarship നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.



തൃശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായ ചടങ്ങിൽ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് വിജയോത്സവം – 2026 ൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു, വിശിഷ്ടാതിഥിയായി പങ്കെടുത്തു.



പഞ്ചായത്ത് അംഗം രേണുക സജി, വിജയലക്ഷ്മി വിനയചന്ദ്രൻ, കെ .പി അനിൽ സനിജ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ്സ് ഉഷ എം വി സ്വാഗതവും  പ്രിൻസിപ്പാൾ പ്രീതി എം.കെ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page