സ്ട്രെസ്സ് മാനേജ്മെൻ്റ് & വർക്ക് ലൈഫ് ബാലൻസ് – മോട്ടിവേഷണൽ ക്ലാസ് വ്യാഴാഴ്ച

ഇരിങ്ങാലക്കുട : എസ്.എൻ.എച്ച്.എസ്.എസ് സ്കൂളുകളുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി അയൽപക്ക സ്കൂളുകളിൽ നിന്നുള്ള അധ്യാപകരെ കൂടെ ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപകർക്കായി മോട്ടിവേഷണൽ ക്ലാസ് വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 വരെ എസ് എൻ എച്ച് എസ് എസ് സ്കൂളിലെ എസ് എൻ ഹാളിൽ നടക്കും.

സ്ട്രെസ്സ് മാനേജ്മെൻ്റ് & വർക്ക് ലൈഫ് ബാലൻസ് എന്ന വിഷയത്തിലുള്ള ക്ലാസ് നയിക്കുന്നത് ഡോ രാഹുൽ ആർ ആണ്. എസ്. എൻ. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, ഡോ. സി.കെ. രവി അധ്യക്ഷത വഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive



You cannot copy content of this page