കാട്ടൂർ : കലാസദനം_സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്ന ദ്വൈവാരസാംസ്കാരിക സദസ്സിൻ്റെ ഭാഗമായി പി. കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു. കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന സദസ്സ് സാംസ്കാരിക പ്രവർത്തകൻ പി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. സി.വി.ശ്രീലത, നോമി കൃഷ്ണ എന്നിവർ അവതരിപ്പിച്ച കവിതകളെ ആസ്പദമാക്കിനടന്ന ചർച്ചയ്ക് രാധാകൃഷ്ണൻ വെട്ടത്ത്, രേഖ സി. ജി. എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന ചർച്ചയിൽ പി . എസ്സ്. മുഹമ്മദ് ഇബ്രാഹിം ( സിംസൺ ഇബ്രു) , വി . ആർ . ലിഷോയ് , ഇരിങ്ങാലക്കുട ബാബുരാജ്, സുരേഷ് ബാബു കിഴുത്താണി ,കെ.ദിനേശ് രാജ , മുരളി നടയ്ക്കൽ, സുവിൻ കൈപ്പമംഗലം, ആൻ്റെണികൈതാരത്ത്, മണി കെ. വി. , രാധാകൃഷ്ണൻ കിഴുത്താണി , ഷീജ കൊടു ങ്ങല്ലൂർ, ഇ.പി. വിജയൻ, അനിലൻ ചരുവിൽ, വിജയൻ ചിറ്റേക്കാട്ടിൽ, സദു ഏങ്ങൂർ, സിന്ധു മാപ്രാണം, ഡോ: ജോൺസൺ ഫ്രാൻസീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



