ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ 37ാം വാർഷിക സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിലാണ് ഇപ്പോളും മാധ്യമപ്രർത്തകർക്ക് വലിയ സ്വാധീനങ്ങളിൽ പെടാതെ സ്വന്ത്രമായി പ്രവർത്തിക്കാൻ പറ്റുന്നയിടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് ഷോബി കെ പോൾ അധ്യക്ഷത വഹിച്ചു . സെക്രട്ടറി അഞ്ജു മോൻ വെള്ളാനിക്കാരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ശേഷം നടന്ന വാർഷിക യോഗത്തിൽ 2026-27 വർഷത്തെ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായി പ്രസിഡന്റ് വി ആർ സുകുമാരൻ, സെക്രട്ടറി സിബിൻ ടി ജി, വൈസ് പ്രസിഡന്റ് സി കെ രാകേഷ്, ജോയിന്റ് സെക്രട്ടറി ബെന്നെറ് തൗണ്ടശ്ശേരി ട്രഷറർ രാഹുൽ അശോകൻ, കമ്മിറ്റി അംഗങ്ങൾ മൂലയിൽ വിജയകുമാർ, ഷാജൻ ചക്കാലക്കൽ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




