ഇരിങ്ങാലക്കുട : ജൈവകൃഷിരീതി പരിചയപ്പെടുന്നതിനായി സെൻ്റ് ജോസഫ്സ് കോളേജിലെ മൂന്നാം വർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിനികൾ, ഇരിങ്ങാലക്കുട നഗരസഭയിലെ ഈ വർഷത്തെ മികച്ച ജൈവ കർഷക അവാർഡ് കരസ്ഥമാക്കിയ സൈതു ഇസ്മയിലിന്റെ കൃഷിയിടം സന്ദർശിച്ചു.
74 സെൻറ് സ്ഥലത്തും, വീടിൻറെ ടെറസിലുമായി അമ്പതിലധികം വിളകളാണ് സൈതു കൃഷി ചെയ്യുന്നത്. മഞ്ഞൾ, ഇഞ്ചി,ചേന, ചേമ്പ്, കോവൽ, പടവലം, വഴുതന, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ വിവിധ വിളകൾ തികച്ചും ജൈവ രീതിയിൽ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
ഗ്രാമശ്രീ, ഗ്രാമപ്രിയ, കൈരളി തുടങ്ങിയ വിവിധയിനം നാടൻ മുട്ട കോഴികളും ഇവിടെയുണ്ട്. സംയോജന കൃഷി രീതിയാണ് സൈതു ഇവിടെ അവലംബിക്കുന്നത്. ജൈവകൃഷിരീതിയും, അതിൽ പ്രധാനമായും ഉപയോഗിക്കുന്ന ചാണക മിശ്രിതം, മണ്ണിര കമ്പോസ്റ്റ്,ഫിറോമോൺ കെണി തുടങ്ങിയവയും വിദ്യാർത്ഥിനികൾക്ക് ഒരു പുതിയ അനുഭവം ആയി.
ജൈവകൃഷിയുടെ മേന്മകൾ, വിപണി സാധ്യതകൾ, വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സൈതു വിദ്യാർത്ഥിനികളുമായി സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ മികച്ച വനിത കർഷകരിൽ ഒരാളായ ഷിൻസി ഇക്ബാലും വിദ്യാർത്ഥിനികളുമായി സംവദിക്കാനെത്തിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



