ഗാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയും യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂർകാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.



മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ജോമോൻ മണത്ത്, ശാൽബിൻ പെരേര, സഞ്ജയ് ബാബു, കെഎസ്‌യു ജില്ല സെക്രട്ടറി ഗിഫ്റ്റ്സൺ ബിജു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ അഡ്വ ഗോകുൽ കർമ്മ, വിനു ആന്റണി, ഡേവിസ് ഷാജു, ഷാർവി എൻ ഓ, ജിഫിൻ, എൽജോ, ആൽബർട്ട് കാനംകുടം തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page