തൃശ്ശൂർ റൂറൽ ജില്ലയിലെ ജനമൈത്രി മെമ്പർമാരുടെ സബ് ഡിവിഷൻ തല യോഗം നടത്തി

ഇരിങ്ങാലക്കുട : ജനമൈത്രി പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും ഊർജിതവുമാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ ജനമൈത്രി മെമ്പർമാരുടെ സബ് ഡിവിഷൻ തല യോഗം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഓഫീസിൽ ചേർന്നു. യോഗം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട സബ് ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 60 ജനമൈത്രി സുരക്ഷാ മെമ്പർമാർ പരിപാടിയിൽ പങ്കെടുത്തു. സമൂഹത്തിൽ പോലീസും പൊതുജനങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും വർധിപ്പിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിൽ ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങൾ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഷാജി എം.കെ, വനിതാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സൗമ്യ ഇ.യു, സബ് ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page