37-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂൾ കലോത്സവം നവംബർ 10,11,12,13 തീയ്യതികളിൽ അവിട്ടത്തൂരിൽ

ഇരിങ്ങാലക്കുട : 37-ാമത് വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂൾ കലോത്സവം നവംബർ 10, 11, 12, 13 തിയ്യതികളിൽ അവിട്ടത്തൂർ എൽ ബി.എസ്.എം. ഹയർ സെക്കണ്ടറി സ്‌കൂൾ, ഹോളിഫാമിലി എൽ.പി. സ്‌കൂൾ, പുല്ലൂർ എസ് എൻ ബി.എസ്. എൽ.പി സ്‌കൂൾ എന്നിവടങ്ങളിൽ നടക്കും. 4 ദിവസം 48 ഇങ്ങളിലായി 13 വേദികളിൽ 6643 പേർ പങ്കെടുക്കും.

10ന് രാവിലെ 9 30ന് പ്രധാന വേദിയായ എൽ.ബി.എസ്. എം.എച്ച്.എസ്.എസിൽ കലോത്സവ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് നിർവ്വഹിക്കും. സംഘാടക സമിതി ചെയർപേഴ്‌സണും, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഷീജ ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ്, സോണിയ ഗിരി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഡി.ഇ.ഒ. ഉഷ എം.വി കലോത്സവ സന്ദേശം നൽകും. 13ന് വൈകീട്ട് 5 30ന് അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും നിർവ്വഹിക്കും. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്’ വത്സല ബാബു അധ്യക്ഷത വഹിക്കും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ എ ഇ ഒ എം എസ് രാജീവ്,
ഡോ. എ.വി. രാജേഷ് ജനറൽ കൺവീനർ & പ്രിൻസിപ്പൽ, LBSMHSS, സ്‌കൂൾ മാനേജർ എ.സി സുരേഷ്, വികസന സമിതി കൺവീനർ എൻ പി രജനി, പ്രോഗ്രാം കൺവീനർ പി.ജി. ഉല്ലാസ്, പബ്ലിസിറ്റി കൺവീനർ ഡോ ജെ ദിവ്യ, റിസിപ്‌ഷൻ കൺവീനർ അസിന പി ബി എന്നിവർ പങ്കെടുത്തു.

എൽ പി വിഭാഗത്തിൽ 23 യുപി വിഭാഗത്തിൽ 38 ഹൈസ്കൂൾ വിഭാഗത്തിൽ 105 ഹയർ സെക്കൻഡറി വിഭാഗത്തിൽ 109 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page