ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിൽ 170 മത് ശ്രിനാരായണ ജയന്തി ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ദിനാഘോഷത്തിൻ്റെ ഭാഗമായി ഗണപതി ഹവനവും കലശാഭിഷേകവും നടന്നു.
രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് കാരുത്രമാത്ര ഗുരുപദം ഡോ. ടി. എസ് വിജയൻ തന്ത്രികൾ നേതൃത്വം നൽകി. തുടർന്ന് യൂണിയൽ പ്രസിഡണ്ട് സന്തോഷ് ചെറാകുളം പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, വൈസ് പ്രസിഡണ്ട് എം.കെ. സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർമാരായ കെ. കെ. ബിനു സജീവ്കുമാർ കല്ലട, വനിത സംഘം പ്രസിഡണ്ട് സജിത അനിൽകുമാർ, സെക്രട്ടറി രമപ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
എസ് എൻ ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഗുരുദേവ മന്ദിരത്തിൽ വിശേഷാൽ പൂജക്കു ശേഷം സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടു വളപ്പിൽ പതാകയർത്തി. തുടർന്ന് സർവ്വൈശ്വര പൂജ നടത്തി മോഹനൻ കടൂക്കര ഗുരുദേവ പ്രഭാഷണം നടത്തി. ഉച്ചക്ക് പ്രസാദ ഊട്ട് നടന്നു.
ഉച്ചതിരിഞ്ഞ് നാലു മണിക്ക് എസ് എൻ ബി.എസ് സമാജം എസ്. എൻ . ഡി.പി യോഗം മുകുന്ദപുരം യൂണിയൻ്റെ ഇരിങ്ങാലക്കുട മേഖല, എസ്.എൻ.വൈ.എസ് എന്നി സംഘടനകളുടെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ മുന്നിൽ ആരംഭിച്ച ഘോഷയാത്രക്ക് സമാജം പ്രസിഡണ്ട് കിഷോർ കുമാർ സെക്രട്ടറി വിശ്വംഭരൻ മുക്കുളം, വൈസ് പ്രസിഡണ്ട് ഷിജിൻ തവരങ്ങാട്ടിൽ, ജോ. സെ ക്രട്ടറി ദിനേശ് എളന്തോളി ,ട്രഷറർ) വേണു തോട്ടുങ്കൽ, എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാകുളം, യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് വൈകിട്ട് അഞ്ച് മണിക്ക് നടന്ന പൊതുസമ്മേളനം’ നഗരസഭ ചെയർപേഴ്സൻ സുജസഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് ‘കിഷോർകുമാർ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാകുളം അനുഗ്രഹ പ്രഭാഷണം നടത്തി. ഐ.ടി.യു. ബാങ്ക് ചെയർമാൻ എം.പി. ജാക്സൻ സമ്മാനദാനം നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ ജയന്തി സന്ദേശം നൽകി. നഗരസഭ കൗൺസിലർ മേരിക്കുട്ടി ജോയ് എസ്.എൻ. വൈസ് പ്രസിഡന്റ് പ്രസൂൺ പ്രവി ചെറാകുളം, യൂണിയൻ വനിതാസംഘം പ്രസിഡണ്ട് സജിത അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. സമാജം സെക്രട്ടറി വിശ്വംഭരൻ മുക്കുളം സ്വാഗതവും ട്രഷറർ വേണു തോട്ടുങ്കൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com