ഭാരതീയ വിദ്യാഭവനിൽ ശാസ്ത്ര പ്രദർശനമേള ഒഡീസി – 2024 നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ശാസ്ത്ര പ്രദർശനമേള ഒഡീസി – 2024 നടത്തി. സ്കൂളിലെ ശാസ്ത്ര വിഭാഗങ്ങളുടെയും സ്കൂൾ ഇന്നവേറ്റീവ് കൗൺസിലിന്റെയും നേതൃത്വത്തിലാണ് ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചത്. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

സെക്രട്ടറി വി രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ് വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ , സ്റ്റുഡന്റ്സ് ഇന്നോവേറ്റീവ് കൗൺസിൽ ചെയർപേഴ്സണും രസതന്ത്ര വിഭാഗം മേധാവിയുമായ സവിത എന്നിവർ പങ്കെടുത്തു. വിവിധ സ്റ്റാളുകളിലായി, വിജ്ഞാനവും വിനോദവും പകരുന്ന നിരവധി പ്രദർശനവസ്തുക്കൾ ഒരുക്കിയിരുന്നു.

ശാസ്ത്രമേളയോട് അനുബന്ധിച്ച് നടന്ന ‘ ഇന്നോവേഷൻ കോമ്പറ്റീഷനി’ൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കരസ്ഥമാക്കി. മൂന്നാം സ്ഥാനം പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ നേടി. ശാസ്ത്ര പ്രദർശനമേളയിൽ ഒരുക്കിയിരുന്ന ഗെയിം സോണിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page