പൊതുമ്പുചിറ, പുറംചിറ പാടശേഖരസമിതിക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും പുതിയ 50 HP സബ്‌മർസിബിൾ പമ്പ്

തൊമ്മാന : പൊതുമ്പുചിറ, പുറംചിറ പാടശേഖരസമിതിക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 50 HP സബ്‌മർസിബിൾ പമ്പിന്റെയും വേളൂക്കര ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിച്ച അനുബന്ധ ഉപകരണങ്ങളുടെയും ഉദ്ഘാടനം മുൻ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി, വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് തൊമ്മാന കെ എൽ ഡി സി പുതിയ പമ്പ് ഹൗസ് പരിസരത്ത് നിർവഹിച്ചു.

പാടശേഖരത്തിലെ കെട്ടിക്കിടക്കുന്ന വെള്ളം കെ എൽ ഡി സി ബണ്ടിലേക്ക് അടിച്ചു കളയുവാൻ ആണ് ഈ പമ്പ് ഉപയോഗിക്കുന്നത്. ഇതിനാൽ ജനുവരി മാസത്തിൽ ആരംഭിക്കേണ്ട കൃഷി ഇപ്പോൾ നവംബർ മാസത്തിൽ ആരംഭിക്കാൻ സാധിക്കും. 120 ഏക്കർ സ്ഥലത്ത് ഇതുകൊണ്ട് പ്രയോജനം ലഭിക്കും.

പാടശേഖരസമിതി പ്രസിഡണ്ട് ചാർളി എം. ലാസർ, സെക്രട്ടറി ശിവൻ പി. കെ. വാർഡ് മെമ്പർ ജോൺ കോക്കാട്ട്, ബിന്ദു സതീശൻ, ഷാരി വീനസ്, ശിവൻ കെ.എ, വേളൂക്കര കൃഷിഭവൻ ഓഫീസർ തോമസ് പി.ഒ. അഗ്രികൾച്ചർ എൻജിനീയർ നിമ്മി, ബിബിൻ തുടിയത്ത്, ശ്യാം രാജ്, ശ്രീരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page