വല്ലക്കുന്ന് : വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദൈവാലയത്തിൽ ഊട്ടു തിരുന്നാളിന് കൊടിയേറ്റി. സഹനങ്ങളിൽ കുരിശിനെ പുണരുകയും, ക്രൂശിനെ സ്നേഹിക്കുകയും, ഭാരത മണ്ണിന് അഭിമാനവും, അത്ഭുത പ്രവർത്തകയുമായ അൽഫോൻസാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട അതിനുശേഷം വിശുദ്ധയുടെ നാമധേയത്തിൽ ലോകത്തിൽ ആദ്യമായി സ്ഥാപിതമായ വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധയുടെ തിരുനാൾ നേർച്ച ഊട്ടിന് ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ കൊടിയേറ്റി.
ജൂലൈ 19 മുതൽ 27 വരെ എല്ലാ ദിവസവും വൈകിട്ട് 5:30ന് വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 2026 ജൂലൈ 26 ഞായറാഴ്ച രാവിലെ 6.15 ന് ആണ് വിശുദ്ധ കുർബാന ഉണ്ടായിരിക്കുക. നവനാൾ ദിനങ്ങളിൽ നൊവേനയ്ക്കുശേഷം നേർച്ച കഞ്ഞി ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ ദിനമായ ജൂലൈ 28 ചൊവ്വാഴ്ച രാവിലെ 6.15, 8 , 10.30, വൈകിട്ട് 5:00 മണി സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. 10 30 ന് ഉള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽ CMI റെക്ടർ സെന്റ് പയസ് xth യോഗാർത്ഥി ഭവനം, വരന്തരപ്പിള്ളി മുഖ്യ കാർമികത്വം വഹിക്കുകയും, കരാഞ്ചിറ സെന്റ് സേവിയേഴ്സ് ചർച്ച് വികാരി റവ.ഫാദർ. ജെയിംസ് പള്ളിപ്പാട്ട് വചന സന്ദേശവും,നൽകി. വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ അടിമ വെക്കലിനും കുഞ്ഞുങ്ങളുടെ ചോറൂണും, അമ്മത്തൊട്ടിലിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനും പ്രത്യേകം അവസരം ഉണ്ടായിരിക്കും.
2026 ജൂലൈ 28 ചൊവ്വാഴ്ച രാവിലെ 7 30 മുതൽ വൈകിട്ട് 5 മണി വരെ നേർച്ച ഊട്ട് ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഊട്ടു തിരുന്നാളിന്റെ വിജയത്തിനു വേണ്ടി കഴിഞ്ഞ രണ്ടു മാസക്കാലമായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
വിശുദ്ധ അൽഫോൻസാമ്മയ്ക്ക് മാല ചാർത്തുന്നതിനും, വിശുദ്ധ തൈലം വാങ്ങുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് ഊട്ടു തിരുനാൾ കമ്മിറ്റിക്കുവേണ്ടി റവ.ഫാദർ. ടിന്റോ കൊടിയൻ, കൈകാരന്മാരായിട്ടുള്ള ബേബി അഗസ്റ്റിൻ തണ്ട്യേയ്ക്കൽ, ടി കെ ജോസഫ് തൊടുപറമ്പിൽ, കെ കെ സജി കോക്കാട്ട്, ജനറൽ കൺവീനർ ബാബു ആന്റണി പള്ളിപ്പാട്ട്, ജോയിന്റ് കൺവീനർമാരായ ജിക്സോ ലോനപ്പൻ കോരേത്ത്, പോൾ ലോനപ്പൻ മരത്തoമ്പിള്ളി, പബ്ലിസിറ്റി കൺവീനർ ആയ കെ ജെ ജോൺസൺ കോക്കാട്ട്, മേജോ തൊടുപറമ്പിൽ, ജോബി കോക്കാട്ട് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



