സോളാർ അംബാസിഡർ വർക്ക് ഷോപ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബേസിക് സയൻസ് വിഭാഗം, എനർജി സ്വരാജ് ഫൗണ്ടേഷൻ, ഐ ഇ ഡി സി എന്നിവ സംയുക്തമായി ഒന്നാം വർഷ വിദ്യാർഥികൾക്കായി സോളാർ അംബാസഡർ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കെ.എസ്‌.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ആർ മായ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ സജീവ് ജോൺ, ജോയിന്റ് ഡയറക്ടർ ഫാ. മിൽനർ പോൾ വിതയത്തിൽ, വൈസ് പ്രിൻസിപ്പൽ വി ഡി ജോൺ എന്നിവർ സംസാരിച്ചു.

ഇലക്ട്രിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നീതു വർഗീസ് വർക്ക്ഷോപ്പിന് നയിച്ചു. അധ്യാപകരായ ക്രിസ്റ്റീന വർഗീസ്, ഗ്ലിൻസൺ ജോർജ്, കെ ജി നൈസി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page