ഇരിങ്ങാലക്കുട : ശിശുദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ സി. എസ്. എ-യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ചിറക് 2026’ പുതുമയാർന്നൊരു അനുഭവമായി. ‘ഓരോ കുട്ടിയും ഒരു സൂപ്പർഹീറോ ആണ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി കേരളത്തിലെ 14 ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട 14 ഭിന്നശേഷി വിദ്യാലയങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ ഒരേസമയം നടന്നു. സംസ്ഥാനത്തുടനീളമായി ഏകദേശം 1,200 കുട്ടികൾ പരിപാടിയുടെ ഭാഗമായി.
ആലപ്പുഴയിലെ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ച് ആലപ്പുഴ ജില്ലാ കളക്ടർ, ശ്രീ. ഷാജി. വി. നായരുടെ സാനിദ്ധ്യത്തിൽ, സ്വാന്തനം സ്കൂൾ പ്രിൻസിപ്പാൾ, സിസ്റ്റർ മേരി ലിന്റ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലെ വിദ്യാലയങ്ങളിലും ആഘോഷപരിപാടികൾക്ക് തുടക്കമായി.
ഓരോ കുട്ടിയിലും എന്തെങ്കിലുമൊരു സവിശേഷ കഴിവും അതുല്യമായ ഒരു പ്രതിഭയും ഒളിഞ്ഞിരിക്കുന്നുവെന്നും അവ ഓരോന്നും വിലമതിക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമാണ് ‘ചിറക് 2026’ മുന്നോട്ടുവെച്ചത്. ഓരോ കുഞ്ഞിലുമുള്ള ഇത്തരം കഴിവുകളെയും സാധ്യതകളെയും തിരിച്ചറിയുകയും അവയ്ക്ക് അർഹമായ അംഗീകാരം നൽകുകയും കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാനും അവസരമൊരുക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഓരോ കുട്ടിയിലുമുള്ള ആ ‘സൂപ്പർഹീറോ’യെ കണ്ടെത്തി അവരുടെ സവിശേഷതകൾ ആഘോഷിക്കുന്നതിനുള്ള വേദിയായി ‘ചിറക് 2026’ മാറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

