സ്മരണ : 1918 നവമ്പറിൽ കൂത്താട്ടുകുളത്ത് ജനിച്ച സി.ജെ. തോമസ്എന്ന സർഗ്ഗസമ്പന്നൻ്റെ 108-ാം ജന്മവാർഷികം സാഹിത്യലോകം ആദരവോടെ ആചരിക്കുകയാണ്. വൈദിക വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സാമൂഹിക, സാഹിത്യ മേഖലകളിലേക്ക് പ്രവേശിക്കുകയായിരുന്നു.
നാടകകൃത്ത്, സാഹിത്യനിരൂപകൻ, ചിത്രകാരൻ, അദ്ധ്യാപകൻ, ഉപന്യാസകാരൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന സി. ജെ. നാടകസംബന്ധിയായും അല്ലാതെയും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് എങ്കിലും നാടക പ്രവർത്തകൻ എന്ന നിലയിലാണ് അദ്ദേഹത്തിന് കൂടുതൽ പ്രസിദ്ധിയുണ്ടായിരുന്നത്. മലയാളത്തിലെ ഏറ്റവും പ്രശസ്ത നാടക പ്രവർത്തകരിൽ ഒരാളായിരുന്നു, പ്രതിഭാശാലിയായിരുന്ന സി.ജെ. തോമാസ് .
അദ്ധ്യാപകനും സാഹിത്യനിരൂപകനുമായിരുന്ന എം.പി.പോളിൻ്റെ മകൾ റോസ്സിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. പ്രശസ്ത കവി മേരി ജോൺ കൂത്താട്ടുകുളം ഇദ്ദേഹത്തിൻ്റെ സഹോദരിയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് കലാലോകത്ത് തൻ്റെ സിംഹാസനം ഉറപ്പിച്ച ധിഷണാശാലിക്ക്, സാദരം സ്മരണാഞ്ജലി അർപ്പിക്കുന്നു – കലാസദനം_സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


