കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി

കൽപറമ്പ് : പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.



ഗ്രാമസഭകൾ വഴി അപേക്ഷകൾ സ്വീകരിച്ച് പഞ്ചായത്ത് ക്രോഡീകരിച്ച ലിസ്റ്റിലുള്ള 40 ക്ഷീരകർഷകർക്കാണ് ഇതിന്റെ പ്രയോജനം. കേരള ഫീഡ്സിന്റെ ‘എലൈറ്റ്’ കാലിത്തീറ്റയാണ് വിതരണം ചെയ്യുന്നത്. 50 ശതമാനം സബ്സിഡി നിരക്കിൽ ഓരോ കർഷകനും പ്രതിമാസം രണ്ട് ചാക്ക് വീതം നവംബർ മുതൽ മാർച്ച് വരെയുള്ള അഞ്ച് മാസത്തേക്ക് തീറ്റ ലഭിക്കും. കൽപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം മുഖേനയാണ് വിതരണം നടക്കുന്നത്.



​ചടങ്ങിൽ വാർഡ് മെമ്പർ ജൂലി ജോയ് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. സിജോ ജോസഫ് കൊടിയൻ പദ്ധതി വിശദീകരണം നടത്തി. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.ബി. മനോജ് കുമാർ സ്വാഗതവും കൽപ്പറമ്പ് ക്ഷീരോൽപാദക സംഘം സെക്രട്ടറി സന്ധ്യ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page