“കരുതൽ 2K24 ” വയനാടിനൊരു കരുതൽ ദ്വിദിന റസിഡൻഷ്യൽ മിനി ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വൊളൻ്റിയേഴ്സിനായി കരുതൽ 2K24 എന്ന പേരിൽ സ്കൂൾ ക്യാംപസിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിപിച്ചു.

ആഗസ്റ്റ് 24 ന് രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ബിനോയ് വിആറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവ്വഹിക്കുകയുണ്ടായി.

വയനാടിൻ്റെ പുനരധി വാസത്തിനായി സംസ്ഥാന എൻ.എസ്.എസ് സെൽ 150 വീട് നിർമ്മിച്ചു നൽകുന്നതിനായുള്ള വിഭവസമാഹരണ മാതൃകാ പദ്ധതിയായ വയനാടൊരുക്കത്തിൻ്റെ ഭാഗമായി ദോത്തി, തോർത്ത്, ഉപ്പേരി, കുട, ലോഷൻ എന്നിങ്ങനെ വിവിധ ചലഞ്ചുകൾ നടത്തുകയും ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ച് പങ്കാളിത്ത ഗ്രാമത്തിലുള്ളവർക്കും പൊതു ജനങ്ങൾക്കുമായി “സുഖദം ” എന്ന പേരിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും വനിതാ ശിശു ക്ഷേമവകുപ്പുമായി സഹകരിച്ച് സ്ത്രീകൾക്കെതിരെയായുള്ള അക്രമങ്ങൾക്കെതിരെ സമത്വജ്വാല, ജൻഡർ പാർലമെൻ്റ്, ഇരിഞ്ഞാലക്കുടഅസീസ്സി പ്രൊവിഡൻസ് ഹോമിലെ വയോജനങ്ങളെ സന്ദർശിക്കൽ, തൃശൂർ എൻ എസ് എസ് അലുമ്നി ടീമിൻ്റെ മഞ്ഞുരുക്കൽ, അടുക്കള തോട്ട നിർമ്മാണം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ ക്യാമ്പിൻ്റെ ഭാഗമായി വൊളൻ്റിയേഴ്സ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് ക്യാമ്പ് അവലോകന യോഗത്തോടെ മിനി ക്യാമ്പ് സമാപിച്ചു.

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മുരളി എം.കെ, ഹൈസ്ക്കൂൾ പ്രധാന അധ്യാപിക ലത ടികെ എന്നിവരുടെ സഹകരണത്തോടെ നടന്ന ക്യാമ്പിന് പി ടി എ പ്രസിഡൻ്റ് ബിനോയ് വി.ആർ, പ്രൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം എ , അദ്ധ്യാപകരായ സുരേഖ എം.വി ,ഷമീർ എസ് എൻ വൊളൻ്റിയർ ലീഡർമാരായ അനന്യ എം.എസ് , ജോസഫ് എസ് മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page