കരുവന്നൂർ : ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം.ഡി.എം.എ കൈ മാറുന്നതിനായി കാത്തു നിൽക്കുന്ന സമയം പ്രതി പോലീസിൻ്റെ പിടിയിൽപെട്ടു. തേലപ്പള്ളിയിൽ നിന്നും 20 ഗ്രാം MDMA യും മോട്ടോർ സൈക്കളും സഹിതം പെരുമ്പിള്ളിശേരി വള്ളിയിൽ വീട്ടിൽ ശ്യാം (24 ) എന്ന യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും ഇരിങ്ങാലക്കുട പോലീസും ചെര്ന്നാണ് പിടികൂടിയത്.
ഇയാൾ സ്‌കൂബ ഡൈവർ ആയി ജോലി ചെയ്ത് വരുകയാണ്. തൃശൂർ മേഖലയിൽ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാൾ. ആർക്കൊക്കെയാണ് ഇയാൾ MDMA വില്പന നടത്തുന്നതെന്നും, ആരൊക്കെയാണ് ഇതിൻ്റെ ഉപഭോക്താക്കൾ എന്നും പോലിസ് അന്വേഷിച്ചു വരികയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. നവനീത് ശർമ്മ ഐ പി എസ്സിന്റെ ൻ്റെ നിർദേശ പ്രകാരം ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി. ഉല്ലാസ് കുമാർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി, കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഓ അനീഷ് കരീം , എസ് ഐ മാരായ ക്ളീറ്റസ് , പ്രസന്നകുമാർ, തൃശ്ശൂർ റൂറൽ DANSAF എസ് ഐ മാരായ പ്രദീപ് സി ആർ ജയകൃഷ്ണൻ പി , ഷൈൻ ടി ആർ , ഡാൻസാഫ് അംഗങ്ങളായ സൂരജ്.വി.ദേവ്, സോണി പി എക്സ് മാനുവൽ എം വി , ഷിൻ്റോ. കെ ജെ നിഷാന്ത്. എ ബി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ മാരായ ഉമേഷ്. കെ വി രാഹുൽ എ കെ , സി പി ഓ മാരായ അഭിലാഷ്, ലൈജു എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com