വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 2 ന് ഏകദിന നിരാഹാരസമരം

ഇരിങ്ങാലക്കുട : ടൗൺ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 2-ാം തിയതി ഗാന്ധിജയന്തി ദിനത്തിൽ ഏകദിന നിരാഹാരസമരം സംഘടിപ്പിക്കുന്നു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെ പ്രതീക്ഷാഭവൻ റോഡിന് സമീപമാണ് നിരാഹാരസമരം.

പെരുംതോട് സംരക്ഷണം രേഖകളിൽ 6 മീറ്റർ വീതിയുള്ള തോട്ടിലെ കൈയ്യേറ്റങ്ങൾ ഒഴിവാക്കി തോട് പൂർവ്വസ്ഥിതിയിലാക്കി പ്രദേശത്തെ വീടു കളിലും, റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കുക എന്നതാണ് പ്രദാന ആവശ്യം

കാനനിർമ്മാണം ക്രൈസ്റ്റ് കോളേജിൽ നിന്നും പരിസരത്തുനിന്നും വരുന്ന മഴവെള്ളം പ്രതീക്ഷഭവൻ റോഡ് വരെ ശക്തിയായി ഒഴുകിയെത്തുന്നു. തുടർന്ന് 200 മീറ്ററോളം കാനയില്ലാത്തതിനാൽ റോഡിലും വീടുകളിലും വെള്ളം കയറുന്നത് കാലങ്ങളായി തുടരുകയാണ്. കാനപണി കഴിഞ്ഞ സ്ഥലത്ത് സ്ലാബ് ഇട്ടുതരാമെന്ന് പറഞ്ഞിട്ടും ഇതുവരെ അതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതുമൂലം കാൽ നടയാത്രക്കാരും മറ്റും അപകട ങ്ങളിൽ പെടുന്ന അവസ്ഥയാണ്. സമീപത്തെ കോളേജിൽ പഠിക്കുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾ ദിവസവും നടന്നുപോകുന്ന വഴിയാണ് ഇത്. മുനിസിപ്പാലിറ്റിയുടെ അനാസ്ഥയും അവഗണനയും കാരണം മഴവെള്ളക്കെട്ട് മൂലം പ്രദേശവാസികൾ ദുരിതത്തിലാണ്. 3. പാറപ്പുറം കുളം മുതൽ പെരുംതോട് വരെ 3 മീറ്റർ വീതിയുള്ള തോട് സ്ഥാപിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം.

പാറപ്പുറം കുളത്തിലേക്ക് വെള്ളം ഒഴുകി വരുന്ന തോടിൻ്റെ വീതി 3 മീറ്റർ ആണ്. എന്നാൽ പാറപ്പുറം കുളം മുതൽ പെരുംതോട് വരെ തോടില്ലാത്ത അവസ്ഥയാണിന്ന്. വാട്ടർ ടാങ്ക് പരിസരങ്ങളിൽ നിന്നും മങ്ങാടികുന്നിൻ്റെ താഴ് വരകളിൽ നിന്നും ഒഴുകിവരുന്ന മഴവെള്ളം, പാറപ്പുറം കുളത്തിൽ വന്ന് അവസാനിക്കുന്നു. തുടർന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ്റെ വീടിൻ്റെ എതിർവശത്തുള്ള തോട് പലരും കരിങ്കൽ ഭിത്തി കെട്ടി കൈയ്യേറി തോടിൻ്റെ വീതി ഒന്നരമീറ്ററായി ചുരുങ്ങിയതിനാൽ വെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം അംബേദ്കർ റോഡ്, അൽവേർണിയ ലിങ്ക് റോഡ്, നന്മ റസിഡൻസ്, ഹിൽവ്യൂ റോഡ്, ഹിൽവാല്യു റോഡ് പ്രതീക്ഷാ ഭവൻ റോഡ് എന്നീ റോഡുകളിൽ

ഇതുമൂലം ഒരു ചെറിയ മഴപെയ്യുമ്പോൾപോലും ഈ റോഡുകളിൽ എല്ലാം വെള്ളം കയറി ഗതാഗതതടസ്സവും, ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിവിശേഷവും ആണ്.

പ്രസ്തുത പ്രശ്ന‌ങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്ന് ആവശ്യപ്പെ ട്ടുകൊണ്ട് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുജന പിന്തുണയോടുകൂടിയുള്ള ഏകദിന നിരാഹാരസമരം സംഘടി പ്പിക്കുന്നതെന്ന് ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രസിഡൻഡ് തോംസൺ ചിരിയ ങ്കണ്ടത്ത്, സെക്രട്ടറി ഷാജു അബ്രാഹം കണ്ടംകുളത്തി, ട്രഷറർ മാത്യു ജോർജ്ജ് മാളിയേക്കൽ, കമ്മിറ്റി അംഗങ്ങളായ ബെനി പള്ളായി, സക്കീർ ഓലക്കോട്ട്, എന്നിവർ പങ്കെടുത്തു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page