ഇരിങ്ങാലക്കുട : സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാസന്ധ്യ ചില സാങ്കേതിക കാരണങ്ങളാൽ ബസ്സ്റ്റാൻഡ്- കൂടൽമാണിക്യം റോഡ് മുരുകൻസ് ടെക്സ്റ്റയിൽസ് സമീപമുള്ള ശാന്തം ഹാളിലേക്ക് മാറ്റിയിരിക്കുന്നു. വൈകീട്ട് 5 മണി മുതൽ ആരംഭിക്കുന്ന കലാസന്ധ്യയിൽ കൂടിയാട്ടം, കവിയരങ്ങ്, മോണോആക്ട്, നൃത്തനൃത്യങ്ങൾ, കഥാപ്രസംഗം, പുല്ലാങ്കുഴൽ കഥാഗസൽ തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
ഉദ്യാന വർണന കൂടിയാട്ടമാണ് അരങ്ങേറുക വസന്തസേനയായി കലാമണ്ഡലം അമൃത, പരഭൃതിക കലാമണ്ഡലം വിജിത, മിഴാവിൽ കലാമണ്ഡലം വിവേക്, കലാമണ്ഡലം അഭിമന്യു, താളം കലാമണ്ഡലം സീതാലക്ഷ്മി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com