ഇരിങ്ങാലക്കുട : ഭാരതീയ ദളിത് സാഹിത്യ അക്കാദമിസാമൂഹിക ജീവകാരുണു പ്രവര്‍ത്തകരും കലാകാരന്മാരുമായവര്‍ക്ക് നല്‍കി വരുന്ന ബാബാ സാഹിബ് അബേദ്കര്‍ വിശിഷ്ട സേവാ നാഷണല്‍ അവാര്‍ഡ് 2024 ന് സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും, ചലചിത്ര നിര്‍മാതാവും, പ്രവാസിയും വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനുമായ ഷാജു വാലപ്പന്‍ അര്‍ഹനായി.
ഡിസംബര്‍ എട്ടിന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഷാജു വാലപ്പന്‍ അവാര്‍ഡ് ഏറ്റുവാങ്ങും. മുന്‍ കേന്ദ്ര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, അരുണാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ ഡോ. മാതാപ്രസാദ്, മിസോറാം മുന്‍ ഗവര്‍ണര്‍ ഡോ. എ. പത്മനാഭന്‍, മുന്‍ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.പി. സുര്യനാരായണന്‍ ജാട്ടു എന്നിവര്‍ മുഖ്യ രക്ഷാധികാരികളായിട്ടുള്ള അക്കാദമിയുടെ 40ാം മത് അവാര്‍ഡ് ആണ്.
മുന്‍ ഉപപ്രധാന മന്ത്രി ബാബു ജഗ്ജീവന്‍ റാം ആണ് അക്കാദമിയുടെ സ്ഥാപകന്‍. സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസിയുമായ ഷാജു വാലപ്പന്‍ ഗള്‍ഫിലും കേരളത്തിലും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനവും സാംസ്‌ക്കാരിക രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളും കലാമേഖലയില്‍ അഭിനയം കൂടാതെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി കൊണ്ടുള്ള സിനിമാ നിര്‍മ്മാണവും നാട്ടിലും വിദേശത്തും മലയാളികള്‍ അടക്കം പല രാജ്യക്കാര്‍ക്കും തൊഴില്‍ നല്‍കി വരുന്ന ബിസിനസ് ശൃംഖലയുടെ ഉടമസ്ഥന്‍ എന്ന നിലകളും വിലയിരുത്തിയാണ് അംബേദ്കര്‍ വിശിഷ്ട സേവാ നാഷണല്‍ അവാര്‍ഡിന് അര്‍ഹത നേടിയത്.
ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയായ വാലപ്പന്‍, അന്തോണിത്രേസ്യ ദമ്പതികളുടെ മുത്ത മകനാണ്. ഭാര്യ ലിന്‍സി ഇരിങ്ങാലക്കുട പാലക്കാപറമ്പില്‍ സേവ്യര്‍ത്രേസ്യ ദമ്പതികളുടെ ഇളയ പുത്രിയാണ്. മൂത്ത മകന്‍ നോയല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയും, മകള്‍ നോവ പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയും ഇളയ മകള്‍ നേഹ ചാലക്കുടി ക്രസന്റ് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും ആണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com