ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവക മധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമ്മയാചരിക്കുന്ന ദുക്റാന തിരുനാൾ ജൂലൈ 3-ാം തിയ്യതി വ്യാഴാഴ്ച്ച ഊട്ട്‌നേർച്ചയോടെ സാഘോഷം കൊണ്ടാടുന്നു. ഇരുപത്തിഅയ്യായിരം പേർക്ക് ഒരുക്കുന്ന നേർച്ചസദ്യ കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.00 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യേ എല്ലാവരേയും ഊട്ടു നേർച്ചയ്ക്കായി ക്ഷണിക്കുന്നു. വിവിധ കമ്മറ്റി അംഗങ്ങളും, വളണ്ടിയർമാരും തിരുനാൾ ഭംഗിയാക്കാൻ നിസ്വാർത്ഥമായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
ക്രൈസ്‌തവ മാനുഷിക മൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനശൈലിയാണ് ഈ വർഷത്തെ തിരുനാളിന്റെ പ്രത്യേകത.
തിരുനാൾ കൊടികയറ്റം ജൂൺ 24-ാം തിയ്യതി ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 5.30 ന് ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. തിരുനാളിനൊരുക്കമായ നൊവേനയും, ലദീഞ്ഞും, പ്രസുദേന്തി വാഴ്ച്ചയും ജൂൺ 24-ാം തിയതി മുതൽ ആരംഭിച്ചു.
ജൂൺ 30, ജൂലായ് 1,2, തിയതികൾ (തിങ്കൾ, ചൊവ്വ, ബുധൻ) ഉപവാസപ്രാർത്ഥനാദിനങ്ങളായി ആചരിക്കുന്നു. ഉച്ചക്ക് 12.00 മണി മുതൽ 2.00 മണി വരെ ഇടവകദേവാലയത്തിൽ ദൈവവചന പാരായണം ഉണ്ടായിരിക്കും. ഈ മൂന്നു ദിവസങ്ങളിൽ ഉച്ചക്ക് 12.00 മണി മുതൽ 2.00 മണി വരെ ഇടവകജനം മുഴുവനും ഉപവസിച്ചും ദൈവവചനം വായിച്ചും ഇടവകയുടെ മുഴുവൻ വിശുദ്ധീകരണത്തിനായി ഒരുങ്ങുന്നു.
ജൂൺ 29-ാം തിയതി ഞായറാഴ്ച്ച ഇടവകദിനമായി ആഘോഷിക്കുന്നു. രാവിലെ 7.15 ന്റെ ദിവ്യബലി മാർ പോളി കണ്ണൂക്കാടൻ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആയിരിക്കും. വൈകീട്ട് 7.00 മണിക്ക് പൊതുസമ്മേളനം ആരംഭിക്കുന്നു. തുടർന്ന് ഇടവകയിലെ കലാപ്രതിഭകൾ അണിനിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ഉൾപ്പെടുന്ന കലാസന്ധ്യയും അവതരിപ്പിക്കും.
തിരുനാൾ ദിനമായ മൂന്നാം തിയ്യതി വ്യാഴാഴ്ച്ച രാവിലെ 7.30 ന് അഭിവന്ദ്യ പോളി കണ്ണൂക്കാടൻ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി; തുടർന്ന് ‘ഊട്ടു നേർച്ച വെഞ്ചി രിപ്പ് ‘ നിർവ്വഹിക്കപ്പെടുന്നു. രാവിലെ 10.30 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്കു റവ. ഫാ. റെനിൽ കാരാത്ര മുഖ്യ കാർമികത്വം വഹിക്കും. റവ. ഫാ. ഫ്രീജോ പാറയ്ക്കൽ തിരുനാൾ സന്ദേശം നൽകുന്നു. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.
ഊട്ടുതിരുനാളിന് ലഭിക്കുന്ന സംഭാവനയിൽ ചെലവ് കഴിച്ച് ബാക്കി വരുന്ന തുക ഇടവകയുടെ നേതൃത്വത്തിൽ, മാനസിക വെല്ലുവിളി നേരിടുന്ന യുവതികളുടെ പുനരധിവാസത്തിനായി നടത്തിവരുന്ന സാന്ത്വന സദനത്തിൻ്റെ സംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു.
വികാരി റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, അസിസ്‌റ്റൻ്റ് വികാരിമാരായ ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആൻ്റണി നമ്പളം, തിരുനാൾ ജനറൽ കൺവീനറും ട്രസ്റ്റിയുമായ ബാബു ജോസ് പൂത്തനങ്ങാടി, കൈക്കാരൻമാരായ തിമോസ് പാറേക്കാടൻ, പോൾ ചാമപറമ്പിൽ, ജോമോൻ തട്ടിൽ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ്റ് ജോമി ചേറ്റുപുഴക്കാരൻ, തിരുനാൾ ജോ. കൺവീനർമാരായ ഷാജു പന്തലിപ്പാടൻ, ജിജി പള്ളായി, രഞ്ചി അക്കരക്കാരൻ, ജോസ് ജി. തട്ടിൽ പബ്ലിസിറ്റി കൺവീനർ പി.ടി. ജോർജ്ജ് പള്ളൻ, ജോ. കൺവീനർ ജോബി പള്ളായി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive