ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : “കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി നഗരസഭ ജൂൺ 27 മുതൽ ജൂലായ് 6 വരെയായി മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം -2025 ൻ്റെ കാർഷിക സംഗമം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് “കലയുടെയും കൃഷിയുടെയും സംഗമഭൂമിയായ ഇരിങ്ങാലക്കുടയിൽ ഞാറ്റുവേല മഹോത്സവത്തിനായി സാംസ്കാരികത തുളുമ്പുന്ന നഗരസഭയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്ന് പത്മശ്രീ പെരുവനം കുട്ടൻമാരാർ പറഞ്ഞു.

മുനിസിപ്പൽ ചെയർപേഴ്സൺ മേരികുട്ടി ജോയ് അദ്ധ്യക്ഷം വഹിച്ച യോഗത്തിന് നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വെച്ച് ഭാസ്ക്കരൻ തൈവളപ്പിൽ, രാമകൃഷ്ണൻ തച്ചപ്പുള്ളി എന്നീ കർഷകരെ ആദരിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഞാറ്റുവേല മഹോത്സവത്തിൻ്റെ തീം സോങ്ങിൻ്റെ ദൃശ്യാവിഷ്ക്കാരം Dr. ചാന്ദ്നി സലീഷിൻ്റെ നേതൃത്വത്തിൽ ശ്രീ മൂകാംബിക നാട്യകലാക്ഷേത്രം ഇരിങ്ങാലക്കുടയുടെ കലാകാരികൾ വേദിയിൽ അവതരിപ്പിച്ചു.

ഞാറ്റുവേല മഹോത്സവത്തിന് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, പൊതുമരാമത്ത് കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, പാർലിമെൻ്ററി പാർട്ടി ലീഡർമാരായ സോണിയ ഗിരി, അഡ്വ. കെ. ആർ. വിജയ, അൽഫോൻസ തോമസ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മിനി. എസ്., കൃഷി ഓഫീസർമാരായ കെ.പി. അഖിൽ, എം.ആർ. അജിത്കുമാർ എന്നിവർ ആശംസകളർപ്പിച്ചു. ജനറൽ കൺവീനറും മുനിസിപ്പൽ സെക്രട്ടറിയും കൂടിയായ ഷാജിക്. എം. എച്ച് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കമ്മിറ്റിയംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.

തുടർന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംഗീതാർച്ചന, സംഗമസാഹിതി അവതരിപ്പിച്ച ഗാനസുധ, കാർഷിക സെമിനാറിൽ ഗാർഹിക മാലിന്യ നിയന്ത്രണ മാർഗ്ഗങ്ങളെ സംബന്ധിച്ച് ഡോ. ഗിരിജ. D യുടെ അവതരണം, വിവിധ വിദ്യാലയങ്ങൾ മത്സരിച്ച സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ, കരിങ്കാളി ആടാട് ടീമിൻ്റെ ഫോക്ക് ബാൻഡും അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page