ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മികവറിയിച്ച് ഇരിങ്ങാലക്കുടയിലെ സഹോദരിമാരായ ഭദ്ര വാര്യരും, ലക്ഷ്മി വാര്യരും. ഇരുവരും ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ്. ഭദ്ര വാര്യർ കാറ്റഗറി നാലിലും ലക്ഷ്മി വാര്യർ കാറ്റഗറി മൂന്നിലും ആണ് മത്സരിച്ചത്.
പാലക്കാട് വാളയാർ അഹല്യ ക്യാംപസിൽ നടന്ന കലോല്‍സവത്തില്‍ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി എണ്ണായിരത്തിലധികം പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്
ഭദ്ര വാര്യർക്ക് കാറ്റഗറി 4 ൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം, സംസ്‌കൃതം പാരായണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം , മലയാളം പാരായണത്തിൽ എ ഗ്രേഡ്, മലയാളം വെർസിഫിക്കേഷനിൽ എ ഗ്രേഡ് എന്നിവ നേടി .
ലക്ഷ്മി വാര്യർ കാറ്റഗറി 3 ൽ ശാസ്ത്രീയ സംഗീതത്തിന് എ ഗ്രേഡോടെ മൂന്നാം സമ്മാനം, സംസ്‌കൃതം പാരായണം എ ഗ്രേഡ്, മലയാളം പാരായണം എ ഗ്രേഡ് കരസ്ഥമാക്കി
ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഗീതഅഭ്യാസം നടത്തുന്ന ഇവർ യഥാക്രമം ശാന്തള രാജു, വിഷ്ണുപ്രഭ എന്നിവരുടെ ശിഷ്യരാണ്. കൺസൾട്ടിംഗ് എൻജിനീയർ ഹരി വാര്യരുടെയും ശാന്തിനികേതൻ സ്കൂളിലെ അധ്യാപിക ദിവ്യയുടെയും മക്കളാണ് ഇരുവരും.