ഇരിങ്ങാലക്കുട : പ്രശസ്ത കൂടിയാട്ട കലാകാരനും അഭിനയ പരിശീലകനുമായ സൂരജ് നമ്പ്യാർ നയിക്കുന്ന ഭാവാംഗികം ശില്പശാല ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രിപുടിയുടെ ആഭിമുഖ്യത്തിൽ നവംബർ 23, 24 തീയതികളിൽ എറണാകുളം വെണ്ണലയിലെ തുടിപ്പ് ഡാൻസ് ഫൗണ്ടേഷനിൽ വച്ച് നടത്തുന്നു.
നർത്തകർക്കും അഭിനേതാക്കൾക്കുമായി ചിട്ടപ്പെടുത്തിയ പരിശീലനപദ്ധതിയാണ് “ഭാവാംഗികം.” കൂടിയാട്ടത്തെ അടിസ്ഥാനമാക്കി ഭാവാനുസൃതമായി ശരീരം എങ്ങനെ ഉപയോഗിക്കാം എന്നതിൻ്റെ പരിശീലനമാണ് ഈ പരിശീലനക്കളരി പ്രധാനമായി ലക്ഷ്യമിടുന്നത്. ശരീരം, വായു, ഭാവം ഇവ തമ്മിലുള്ള ബന്ധമാണ് പാഠ്യ വിഷയം. പരിശീലനക്കളരിയുടെ പ്രത്യേകത കണക്കിലെടുത്ത് പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇതോടനുബന്ധിച്ച് 23 ന് വൈകീട്ട് 7 ന് സൂരജ് നമ്പ്യാരുടെ രംഗാവതരണവും ഉണ്ടാകും. അവതരണം പാസ്സ് മൂലം ക്രമീകരിച്ചിരിയ്ക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 8075413321 tripudiws@gmail.com ബന്ധപ്പെടുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive