ബി.ജെ.പി വികസിത കേരളം ഹെൽപ് ഡെസ്ക് ഇരിങ്ങാലക്കുട നമോ ഭവനിൽ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലെത്തിക്കാനുള്ള ബി.ജെ.പി വികസിത കേരളം ഹെൽപ് ഡെസ്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിന് സമീപമുള്ള നമോ ഭവനിൽ പ്രവർത്തനമാരംഭിച്ചു. തൃശൂർ സൗത്ത് ജില്ലാ ഓഫീസായ നമോ ഭവനിൽ ബിജെപി ഹെൽപ് ഡസ്ക് തൃശൂർ സൗത്ത് ജില്ലാ പ്രഭാരി എം എ വിനോദ് ആയുഷ് ഭാരത് ഇൻഷൂറൻസ് കാർഡ് പ്രസന്ന എന്ന അമ്മയ്ക്ക് നൽകി ഉദ്‌ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നമോ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നിലവിളക്ക് കൊളുത്തി ഹെൽപ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ,കെ പി ജോർജ് എന്നിവർ സംസാരിച്ചു.

ഹെൽപ് ഡെസ്കിനെ സമീപിക്കുന്നവർക്കായി നമോഭവൻ്റെ പുതിയ ഗേറ്റിലൂടെ സഹായങ്ങൾക്കായി കടന്ന് വരാം. ഹെൽപ് ഡെസ്ക് നമ്പർ: 8137019922. 9037959922. നമോ ഭവൻ: ഇരിങ്ങാലക്കുട ടൗൺ ഹാളിന് സമീപം. 680121

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page