ഇരിങ്ങാലക്കുട : ശ്രീനാരായണ ധർമ്മ പ്രചാരകനും നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ സാംസ്കാരിക നായകനും വ്യവസായ പ്രമുഖനുമായിരുന്ന സി ആർ കേശവൻ വൈദ്യരുടെ 121-ാം ജന്മദിനവും പ്രൊഫ. എം കെ സാനു മാസ്റ്റർ അനുസ്മരണവും എസ് എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റിന്റെ സ്ഥാപക ദിനമായ ഓഗസ്റ്റ് 26ന് മതമൈത്രി നിലയിൽ വച്ച് നടത്തും.
അദ്ദേഹം സ്ഥാപിച്ച ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ, എസ് എൻ ടി ടി ഐ,എസ് എൻ ഹൈസ്കൂൾ, എസ് എൻ എൽ പി സ്കൂൾ, എസ് എൻ പബ്ലിക് ലൈബ്രറി എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ഈ ദിനം ഫൗണ്ടർസ് ഡേ ആയി ആചരിച്ചു വരികയാണ്.
ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം നിർവഹിക്കും. പ്രശസ്ത സാഹിത്യ നിരൂപകനും ഗ്രന്ഥക്കാരനുമായ ഡോ. എം തോമസ് മാത്യു, സഹോദരൻ മാസിക മാനേജിംഗ് എഡിറ്റർ അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

