‘ചെമ്പരത്തിത്തണലിൽ’ ബാല്യകാല സഖിയുടെ 80-ാം വാർഷികം ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’ നോവലിന്റെ 80-ാം വാർഷികം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ ആറ് മാസം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. എല്ലാ അംഗ ലൈബ്രറികളിലും ‘ചെമ്പരത്തിത്തണലിൽ ‘ എന്ന പേരിൽ ബാല്യകാല സഖിയുടെ വായന കൂട്ടായ്മ സംഘടിപ്പിച്ച് വായനയും ചർച്ചയും ആസ്വാദനക്കുറിപ്പ് രചനാ മത്സരവും സംഘടിപ്പിക്കും.

താലൂക്ക് തലത്തിൽ ആസ്വാദനക്കുറിപ്പുകൾ വിലയിരുത്തി 1, 2, 3 സ്ഥാനക്കാർക്ക് 1500, 1000, 750 രൂപ ക്രമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഡിസംബറിൽ വിപുലമായ പരിപാടികളോടെ ഇരിങ്ങാലക്കുടയിൽ സമാപനം സംഘടിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page