തമിഴ് ഇതിഹാസമായ ചിലപ്പതികാരം കൂടിയാട്ടരൂപത്തിൽ ബംഗലൂരുവിലെ രംഗശങ്കര തിയേറ്ററിൽ അരങ്ങേറി

ഇരിങ്ങാലക്കുട : പ്രശസ്ത തമിഴ് ഇതിഹാസമായ ചിലപ്പതികാരം കൂടിയാട്ടരൂപത്തിൽ ബംഗലൂരുവിലെ രംഗശങ്കര തിയേറ്ററിൽ അരങ്ങേറി. കൂടിയാട്ട കലാകാരനും അഭിനയ പരിശീലകനുമായ സൂരജ് നമ്പ്യാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിലപ്പതികാരം കൂടിയാട്ടം രണ്ട് രംഗാവതരണങ്ങളാണ് രംഗശങ്കരയിൽ നടന്നത്. രണ്ടു അവതരണങ്ങളും നിറഞ്ഞ സദസ്സിനു മുൻപിൽ ആയിരുന്നു എന്നത് കൂടിയാട്ടത്തിൻ്റെ മാറ്റു കൂട്ടി.



കോവലനായി സൂരജ് നമ്പ്യാരും കണ്ണകിയായി കപില വേണുവും അരങ്ങിലെത്തി. സുരജിൻ്റെ തന്നെ ശിഷ്യനും നാടക സംവിധായകനുമായ ശങ്കർ വെങ്കിടേശ്വരൻ തട്ടാൻ കഥാപാത്രത്തെ അവിസ്മരണീയമാക്കി. ഭടനായും ദൂതനായും തരുൺ ഭരതനും അരങ്ങിന് മാറ്റുകൂട്ടി. കലാമണ്ഡലം രാജീവും സംഘവും പശ്ചാത്തല സംഗീതം നൽകി.



ത്രിപുടി ആർട്ട് സെൻ്ററിൻ്റെ നാലാമത്തെ നിർമ്മാണ സംരംഭമാണ് ചിലപ്പതികാരം കൂടിയാട്ടം. UNM Foundation ആണ് ആദ്യവതരണത്തിനുള്ള ചിലവുകൾ വഹിച്ചത്. നാലാമത്തെയും അഞ്ചാമത്തെയും അരങ്ങുകളാണ് ബാംഗ്ലൂർ രംഗശങ്കരയിൽ അരങ്ങേറിയത്
ത്രിപുടിയുടെ ഡയറക്റയ അശ്വതി സരോജിനിയാണ് നിർമ്മാണ നിയന്ത്രണവും ഏകോപനവും നിർവഹിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page