വിദേശത്ത് ഇൻ്റേൺഷിപ്പുമായി ക്രൈസ്റ്റ് കലാലയം

ഇരിങ്ങാലക്കുട : വിദേശത്ത് പ്രായോഗിക പരിശീലനത്തിനായി ക്രൈസ്റ്റ് കലാലയത്തിലെ എൺപത്തിരണ്ട് വിദ്യാർത്ഥികൾ യാത്രയായി. യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കാണ് പരിശീലനത്തിനായി വിദ്യാർത്ഥികൾ പുറപ്പെട്ടത്. യു.എ.ഇ. യിൽ 46 വിദ്യാർത്ഥികളും ഖത്തറിൽ 36 വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിലായി പ്രായോഗിക പരിശീലനം നേടും.

നിലവിൽ ക്രൈസ്റ്റ് ഹോട്ടൽ മാനേജ്മെൻറ് ഡിപ്പാർട്ട്മെൻറ് ലെ 34 വിദ്യാർത്ഥികൾ യു. എ. ഇ. പാം ജുമൈറ ഹോട്ടലിൽ പരിശീലനം നടത്തുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഇൻറർനാഷണൽ ഇൻ്റേൺഷിപ്പിൻ്റെ ഫലമായി ഇരുനൂറ്റി ഇരുപതോളം തൊഴിലവസരങ്ങൾ ഇക്കൊല്ലം വിദ്യാർത്ഥികളെ തേടിയെത്തി.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂന്നി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രായോഗിക ജ്ഞാനവും വിദേശ തൊഴിലിടങ്ങളിലെ പരിചയവും വിദ്യാർത്ഥികളുടെ കാഴ്ചപ്പാടിനെയും അവസരങ്ങളെയും ഉത്തരോത്തരം വർധിപ്പിക്കുമെന്ന് വിദ്യാർത്ഥികളുടെ വിദേശ പരിശീലനത്തിന് ചുക്കാൻ പിടിക്കുന്ന സ്വാശ്രയ വിഭാഗം ഡയറക്ടർ ഫാ. ഡോ. വിൽസൺ തറയിൽ അഭിപ്രായപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page