ടേബിൾ ടെന്നീസിൽ സമ്പൂർണ്ണ സാക്ഷരത നേടാൻ ക്രൈസ്റ്റ് വിദ്യാനികേതൻ സ്‌കൂൾ

ഇരിങ്ങാലക്കുട : അഞ്ച് വർഷത്തിനുള്ളിൽ സമ്പൂർണ്ണ ടേബിൾ ടെന്നീസ് സാക്ഷരത കൈവരിക്കുന്ന ആദ്യ വിദ്യാലയമായി മാറാൻ തയ്യാറെടുത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂ‌ൾ.

കഴിഞ്ഞ വർഷം ആരംഭിച്ച ടേബിൾ ടെന്നീസ് പരിശീലനം സ്‌കൂളിലെ UKG, 3, 4, 5, 6 ക്ലാസ്സിലെ എല്ലാ കുട്ടികളും പൂർത്തിയാക്കി. ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് ആവശ്യമുള്ള ആത്മവിശ്വാസം വളർത്താനും സാമൂഹ്യകഴിവുകളും കുട്ടികളിൽ ചലന ശേഷിയും ശരീരിക ക്ഷമതയും വർധിപ്പിക്കാനും കുട്ടികളുടെ കൈകളുടെയ്യും കണ്ണുകളുടേയും ഏകോപനം മെച്ചപെടുത്തി ഏകാഗ്രത വർധിപ്പിക്കാനും അച്ചടക്കവും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ടേബിൾ ടെന്നീസ് പരിശീലനത്തിലൂടെ സാധിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കുട്ടികൾക്കിടയിൽ കായിക സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ട്. ലഹരിയും സ്ക്രീൻ അഡിക്ഷനും കുട്ടികളിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ടേബിൾ ടെന്നീസ് പോലുള്ള കായിക ഇനങ്ങൾ പ്രാൽസാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാഡമിയിലെ പരിശീലകരായ മിഥുൻ ജോണി. ആദർശ് ടോം എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഈ വർഷത്തെ അവധിക്കാല ക്യാമ്പുകൾ ഏപ്രിൽ 6 നു ആരംഭിക്കുമെന്നും, മികച്ച പരിശീലകരെ ഉൾപ്പെടുത്തി മുപ്പതോളം കലാ കായിക ഇനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും സ്‌കൂൾ കായിക വിഭാഗം മേധാവി ഷാജു എം പി പറഞ്ഞു.

വാര്ത്ത സമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോയ് ആലപ്പാട്ട് CMI, കായിക വിഭാഗം മേധാവി ഷാജു എം.പി, എന്നിവർ പങ്കെടുത്തു.

Christ Vidyaniketan School to achieve complete literacy in table tennis

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page