സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആരംഭിച്ചു. വ്യാഴാഴ്ച ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും, വെള്ളിയാഴ്ച ചുവപ്പ് സേന മാർച്ചും പ്രകടനവും

ഇരിങ്ങാലക്കുട : മൂന്നു ദിവസം നീടുനിൽക്കുന്ന സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സിതാറാം യച്ചൂരി നഗറിൽ എന്ന് നാമകരണം ചെയ്ത ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ ബുധനാഴ്ച ആരംഭിച്ചു. ഏരിയ കമ്മിറ്റി അംഗം എൻ കെ അരവിന്ദാക്ഷൻ പതാക ഉയർത്തി. ജില്ല കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ താൽക്കാലിക അധ്യക്ഷയായി. കെ സി പ്രേമരാജൻ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി എം എം . വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.

ആർ എൽ ശ്രീലാൽ രക്തസാക്ഷി പ്രമേയവും ടി.ജി. ശങ്കരനാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. കെ ആർ വിജയ , ഡോ. കെ പി ജോർജ്, ലത ചന്ദ്രൻ, സി ഡി സിജിത്ത് എന്നിവരടങ്ങിയ പ്രസീഡിയമാണ് ആദ്യ ദിവസം സമ്മേളനം നിയന്ത്രിച്ചത്.



ആർ എൽ ശ്രീലാൽ( മിനിറ്റ് സ് ) , കെ എ ഗോപി (പ്രമേയം) , ടി എസ് സജീവൻ മാസ്റ്റർ (ക്രഡൻഷ്യൽ), ജയൻ അരിമ്പ്ര (റജിസ്ട്രേഷൻ) എന്നിവർ വിവിധ സബ് കമ്മിറ്റി കൺവീനർമാരായി പ്രവർത്തിക്കുന്നു. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ ഷാജൻ, കെ.കെ രാമചന്ദ്രൻ എം എൽ എ , ജില്ലാ കമ്മിറ്റി അംഗം മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വ്യാഴാഴ്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പ്രതിനിധികളുടെ പൊതുചർച്ച പൂർത്തിയാകും. മറുപടിക്കു ശേഷം ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്ത് സമ്മേളനം പിരിയും. വെള്ളിയാഴ്ച ഉച്ചക്ക് നാല് മണിയ്ക്ക് ഠാണാവിൽ നിന്ന് ചുവപ്പ് സേന മാർച്ചും പ്രകടനവും തുടങ്ങും. ടൗൺ ഹാൾ അങ്കണത്തിലെ സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും.



മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ വർഗീയ അജണ്ടകൾ മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാരാണെന്ന് എം എം വർഗീസ് പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ശിലകളെല്ലാം തകർക്കുകയാണ്. ജനാധിപത്യ സമ്പ്രദായം തകർക്കുന്നതിന് ലക്ഷ്യമിട്ടാണ് രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിയമമാക്കുന്നതിനുള്ള ശ്രമം. തൊഴിലാളി കർഷക ജനവിഭാഗത്തിന് എതിരായ സർക്കാരിനെതിരായ സമരം ശക്തിപെടുത്തണം.



കോൺഗ്രസിന് ബി ജെ പി യെ പരാജയപെടുത്തുവാനുള്ള ശേഷിയില്ല. ഇച്ഛാശക്തിയുമില്ല. അത് വെളിവാക്കുന്നതാണ് സമീപകാലത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. കർഷക സമരത്തിൻ്റെ ഫലമാണ് ലോകസഭ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ കോൺഗ്രസിനെ പിറകോട്ടടിപ്പിച്ചത്. കേരളത്തിൽ സി പി ഐ എം നെ ഒറ്റപെടുത്തുന്നതിനുള്ള സംഘടിത ശ്രമമാണ് വലതുപക്ഷ പാർട്ടികളും കോർപ്പറേറ്റ് മാധ്യമങ്ങളും നടത്തുന്നത്. എൽഡിഎഫ് സർക്കാരിനോടും ഇതേ സമീപനമാണ്. സർക്കാർ നയങ്ങൾ ബഹുജനങ്ങളിലെത്തിക്കുന്നതിന് പാർട്ടി പ്രവർത്തകർ നല്ല ശ്രദ്ധ നൽകണമെന്നും വർഗീസ് പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page