ഇരിങ്ങാലക്കുട : ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ദേശീയ പുരസ്ക്കാര ജേതാവ് യുവശാസ്ത്രജ്ഞൻ ആൽവിൻ ആൻ്റോ തുളുവത്തിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡോക്ടറേറ്റ് (PHD) നൽകി. കല്ലേറ്റുംകര തുളുവത്ത് ആൻ്റോ- മോളി എന്നിവരുടെ മകനാണ്. ഭാര്യ: സോന ആൽവിൻ, മകൻ: ഏഡ്ലർ ആൽവിൻ. നിരവധി തവണ സമുദ്രാന്തർഭാഗങ്ങളിൽ പഠന സർവേകൾ നടത്തിയിട്ടുള്ള ആൽവിൻ ഡൈവിങ് വിദഗ്ധൻ കൂടിയാണ്.
ലക്ഷദ്വീപിലെ പവിഴപ്പുറ്റു കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്. ആർ.ഐ.) യങ് പ്രൊഫഷണൽ ആൽവിൻ ആൻായ്ക്ക് ദേശീയ അംഗീകാരമായ പാരിസ്ഥിതിക പഠനങ്ങൾക്കുള്ള ഹാസുഖ്ഷാ മെമ്മോറിയൽ പുരസ്ക്കാരമാണ് ആൽവിന് ഇതിനു മുൻപ് ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള ഭീഷണി നേരിടാൻ പവിഴപ്പുറ്റുകളെ സജ്ജമാക്കുന്ന പഠന പ്രവർത്തനങ്ങളാണ് അന്ന് പുരസ്ക്കാരത്തിന് അർഹനാക്കിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
