ലഹരി വിമുക്ത ക്ലബ്‌ ഉദ്ഘാടനം

ഇരിങ്ങാലക്കുട : ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി. തൃശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ ജദീര്‍ പി എം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരി വിമുക്ത ക്ലബ്ബ് നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു



ഹെഡ്മിസ്ട്രസ് ടി കെ ലത ടീച്ചർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സമകാലീന വിഷയങ്ങളിൽ ഊന്നി ലഹരിമുക്ത വിദ്യാലയം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂൾ കുട്ടികൾക്ക് നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങളും ലഹരി മാഫിയയുടെ വലയങ്ങളിൽ അകപ്പെടാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു.

സ്കൂൾ വിദ്യാർത്ഥികൾ ചിത്രരചന പ്രദർശനവും ലഹരി വിരുദ്ധ പ്രസംഗവും നടത്തി. 61 വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. സീനിയർ അധ്യാപികയും എസ്പിജി കോർഡിനേറ്ററുമായ സുമൻ ടീച്ചർ സ്വാഗതവും സ്കൂൾ കൗൺസിലർ ശ്രുതി പി എസ് നന്ദിയും പ്രകാശിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page