വിദ്യാർത്ഥികൾ തന്നെ പരിശീലകർ; ക്രൈസ്റ്റ് കോളേജിൽ ‘ഏൺ വൈൽ ലേൺ’ പദ്ധതിക്ക് തിളക്കം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ഐക്യുഎസിയുടെ ‘ഏൺ വൈൽ ലേൺ’ സംരംഭത്തിന്റെ ഭാഗമായി നടപ്പാക്കിയ ആശയവിനിമയ, സോഫ്റ്റ് സ്കിൽ പരിശീലന പദ്ധതിയിൽ പങ്കെടുത്ത വിദ്യാർത്ഥി പരിശീലകരെ പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു. കാമ്പസിൽ നടന്ന പ്രത്യേക ചടങ്ങിൽ പരിശീലകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



കാമ്പസിലെ മൊത്തം വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 36 പരിശീലകരാണ് ഈ പദ്ധതിക്കായി പ്രവർത്തിച്ചത്. ഒന്നാം വർഷ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പരിശീലകർ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നയിച്ചു. സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും പരിശീലനത്തിനും ശേഷം 352 മണിക്കൂർ നീണ്ട സെഷനുകളാണ് ഇവർ വിജയകരമായി പൂർത്തിയാക്കിയത്.



പരിശീലകരെ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് സിഎംഐ ആദരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. അനിൽ കുമാർ, ഡോ. സേവ്യർ ജോസഫ്, എച്ച്ആർ കോർഡിനേറ്റർ പ്രൊഫ. ഷീബ വർഗീസ്, ഐക്യുഎസി കോർഡിനേറ്റർ ഡോ. കെ.ജി. ഷിന്റോ, സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. ലിസ് മെറിൻ പീറ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page