ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി ആരോഗ്യ വിഭാഗവും കൊച്ചി അമൃത ഹോസ്പിറ്റലും കൊമ്പിടിഞ്ഞാമാക്കൽ ലയൺ ക്ലബ്ബും സംയുക്തമായി ജൂൺ 21ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ മെഡിക്കൽ ക്യാമ്പ് ഒമ്പതോളം വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. 40 ഓളം വിദഗ്ധരായ ഡോക്ടർമാർ നേതൃത്വം കൊടുക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മരുന്ന് സൗജന്യമായി നൽകുന്നതായിരിക്കും.
ഹൃദ്രോഗം ഉള്ള ശിശുക്കൾക്ക് തെരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് ഈ ക്യാമ്പിൽ ക്യാമ്പിന്റെ തുടർ ചികിത്സ എന്നോണം അവരുടെ ചികിത്സ കൊച്ചി അമൃത ഹോസ്പിറ്റൽ പരിപൂർണ്ണമായി സൗജന്യമായി ചെയ്തുകൊടുക്കുന്നു.
ഇ എൻ ടി, ദന്തൽ, സർജറി, ജനറൽ മെഡിസിൻ എന്നിങ്ങനെ വിവിധങ്ങളായ വിഭാഗങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 21 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി സമാപിക്കും.
ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സേവാഭാരതി പ്രസിഡണ്ട് നളിൻ ബാബു അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയം സേവ സംഘം ഉത്തര പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ, ലയൺസ് ക്ലബ് മെഡിക്കൽ ഡിസ്ട്രിക് മെഡിക്കൽ കോഡിനേറ്റർ ജോൺസൺ കോലംകണ്ണി ആശംസകൾ അർപ്പിച്ചു സംസാരിക്കും. ക്യാമ്പിന്റ വിശദമായി വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 9497624692
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





