ഇരിങ്ങാലക്കുട : ഹൈസ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അമേച്വർ ഫിലിം മേക്കേഴ്സ് എന്നിവർക്കായി ചലച്ചിത്ര നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തൃശൂർ ചേതന ഫിലിം ഇന്സ്ടിട്യൂട്ടും ചേതന മീഡിയ കോളേജും സംയുകതമായി ഏപ്രിൽ 18- 20 തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഹ്രസ്വ ചലച്ചിത്ര നിർമാണ ശില്പശാല സംഘടിപ്പിക്കുന്നു.
പ്രായോഗിക പരിശീലനത്തിന് ഊന്നൽ കൊടുക്കുന്ന മൂന്നു ദിവസത്തെ ക്ലാസുകൾ, ക്യാമ്പ് ഫിലിം നിർമാണം എന്നിവക്കു മലയാളം സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ദർ , ചലച്ചിത്ര അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകും. ഫോട്ടോഗ്രാഫി , വിഡിയോഗ്രഫി , സ്ക്രീൻപ്ലേ, ഷോർട് ഫിലിം നിർമാണം, എഡിറ്റിംഗ് എന്നീ മേഖലകളിൽ ആയിരിക്കും പരിശീലനം.
ഏപ്രിൽ 15 നു മുൻപ് രജിസ്റ്റർ ചെയുന്ന 25 പേർക് മാത്രം ആയിരിക്കും പ്രവേശനം. മൂന്നു ദിവസത്തെ ഫിലിംമേക്കിങ് ശില്പ ശാലയിൽ പങ്കെടുക്കാൻ ക്യാമ്പ് ഫീ 2000/-. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും വിളിക്കുക: +91 70250 71115 (ക്രൈസ്റ്റ് കോളേജ്), 9447000830 (ചേതന), 9746721161.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

