കുഴിക്കാട്ടുശ്ശേരി : സമഗ്ര വായനക്കായി ഗ്രാമികയിൽ പൊതു ഇടം ഒരുങ്ങുന്നു. മൂന്നര പതിറ്റാണ്ടിൻ്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സാംസ്കാരിക കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ വായനശാല തുടങ്ങുന്നു.
ലോകസാഹിത്യത്തെ മലയാളി വായനക്കാരിലേക്കെത്തിച്ച പ്രമുഖ വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വായനശാലാ പ്രവർത്തകനും ആയിരുന്ന
ഇ.കെ.ദിവാകരൻ പോറ്റി മാഷിൻ്റെ സ്മാരകമായാണ് വായനശാല നിർമ്മിക്കുന്നത്. കെട്ടിടം പൂർത്തിയായി കഴിഞ്ഞു.
അനുബന്ധ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. റഫറൻസ് വിഭാഗം, കുട്ടികൾക്ക് പ്രത്യേക വിഭാഗം, ഡിജിറ്റൽ വായനക്ക് സൗകര്യം എന്നിവ ഒരുക്കുന്നുണ്ട്. വായനശാലക്ക് വേണ്ടിയുള്ള ധന സമാഹരണം നടന്നുവരികയാണ്. ധൈഷണിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും വായനശാല പ്രവർത്തിക്കുക. E.K. Divakaran Potty Memorial Library in Kuzhikkattussery Gramika
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

