ഇരിങ്ങാലക്കുട : കലോത്സവ മിമിക്രിയിൽ എ ഗ്രേഡ് നേടിയ മുരിയാട് തറയിലക്കാട് നയന മണികണ്ഠന് വീട് നിർമ്മിച്ച് നൽകുമെന്ന് സുരേഷ്ഗോപി കുടുംബത്തെ അറിയിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ് കുമാർ നയനയുടെ വീട്ടിലെത്തി ഈ വിവരം നേരിൽ അറിയിക്കുകയും സുരേഷ്ഗോപി കൊടുത്തയച്ച ഷാൾ അണിയിക്കുകയും ചെയ്തു. സുഖമില്ലാതിരിക്കുന്ന അദ്ദേഹം തത്സമയം വീഡിയോ കോളിൽ കുടുംബവുമായി സംസാരിച്ചു.
ജില്ലാ സെക്രട്ടറി എൻ ആർ റോഷൻ, ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു, ഇരിങ്ങാലക്കുട – ആളൂർ പ്രസിഡണ്ടുമാരായ കൃപേഷ് ചെമ്മണ്ട, പി എസ് സുഭീഷ്, ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്,സെക്രട്ടറി കെ ആർ രഞ്ജിത്ത്, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് അനീഷ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ,ആർച്ചാ അനീഷ്, ബിജെപി ജില്ലാ കമ്മറ്റിയംഗം അഖിലാഷ് വിശ്വനാഥൻ, യുവമോർച്ച ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്,ബൂത്ത് പ്രസിഡണ്ട് സന്തോഷ് തറയിക്കോട്, ഉണ്ണികൃഷ്ണൻ,സരീഷ് കാര്യങ്ങാട്ടിൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നയനയുടെ ടർപ്പോളിൻ മേഞ്ഞ തകരാറിലായി നിൽക്കുന്ന വീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com