ഇരിങ്ങാലക്കുട : ഗുരുകുലത്തിലെ പ്രധാന വേഷാദ്ധ്യാപകനായ സൂരജ് നമ്പ്യാർ കൗണ്ഡിന്യനായും അദ്ദേഹത്തിൻ്റെ ശിക്ഷണത്തിൽ അർജ്ജുന വേഷത്തിൽ രംഗത്തെത്തിയ തരുണും, സുഭദ്രയായി വേഷമിട്ട ശിഷ്യയും മരുമകളുമായ ഗുരുകുലം അതുല്ല്യയും സുഭദ്രധനഞ്ജയം ഒന്നാംദിവസം കൂടിയാട്ടം അരങ്ങത്തവരിച്ചപ്പോൾ ആസ്വാദകർക്കത് ഏറെപുതുമയായി.
മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായാണ് സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറിയത്. ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരമ്പരയുടെ പന്ത്രണ്ടാംദിനത്തിലാണ് ഈ അവതരണം.
നേരത്തെ കൂടിയാട്ടകലാകാരി സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയായ ഗുരുകുലം മിച്ചികോ ഓനോ ‘കംസജനനം’ നങ്ങ്യാർക്കൂത്തവതരിപ്പിച്ചത് ഏറെ ശ്രദ്ധയാകാർഷിച്ചു. മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്ല്യ, ഗുരുകുലം അക്ഷര, ഗുരുകുലം ഋതു, ഗുരുകുലം വിഷ്ണുപ്രിയ, എന്നിവർ ചേർന്ന് പശ്ചാത്തലമേളമൊരുക്കി. കലാനിലയം ഹരിദാസ് ചമയമൊരുക്കി.
‘ദമയന്തിയുടെ പാത്രപരിചരണം നളോപാഖ്യാനത്തിലും, നളചരിതത്തിലും’ എന്ന വിഷയത്തെ അധികരിച്ച് രാജ വാസുദേവ് വർമ്മ പ്രഭാഷണം നടത്തി. ‘സംഗമഗ്രാമത്തിൻ്റെ സാംസ്കാരികഭൂമിക – അക്ഷരശ്ലോകവും കാവ്യചിന്തകളും’ എന്ന വിഷയത്തിൽ ഡോക്ടർ വിനീത ജയകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com