ഇരിങ്ങാലക്കുട: കൃഷി മുതൽ വിപണനം വരെ നേരിടുന്ന തീരാത്ത പ്രശ്നങ്ങളാണ് ഇന്ത്യയിലെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് മുൻകൃഷി വകുപ്പ് മന്ത്രിയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ്.സുനിൽകുമാർ പറഞ്ഞു. കിസാൻ സഭാ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ സഭാ മണ്ഡലം പ്രസിഡന്റ് എ.ജെ ബേബി അദ്ധ്യക്ഷത വഹിച്ചു.
കിസാൻ സഭാ ജില്ലാ പ്രസിഡന്റ് കെ. കെ. രാജേന്ദ്രബാബു, സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗൺസിൽ അംഗം അനിതാ രാധാകൃഷ്ണൻ, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയഭാരവാഹികളായി പ്രസിഡന്റ് ഒ.എസ് വേലായുധൻ , സെക്രട്ടറി എ.ജെ ബേബി, വൈസ് പ്രസിഡന്റ് : കലേഷ് കുമാർ , വി.കെ സരിത, ജോയിന്റ് സെക്രട്ടറി കെ.വി ഹജീഷ് എ.ആർ രാജീവ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. എ.ആർ രാജീവ് സ്വാഗതവും കലേഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com