ജില്ലാ പ്രസിഡന്റ് സോമൻ വർഷ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി നസ്റുദീൻ പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു. ക്വിസ് മത്സരം, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
മേഖല നേരിടുന്ന ഹരിതകർമ്മ സേന യൂസർഫീ, തൊഴിൽക്കരത്തിലെ വർധനവ് എന്നീ വിഷയത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് കൺവെൻഷൻ ആവശ്യപ്പെട്ടു. മാറുന്ന കാലഘട്ടത്തിൽ നിലനില്പിന് പോരാടുന്ന ഈ വിഭാഗത്തിന് മുന്നോട്ട് പോകുന്നതിന് വേണ്ടി വൈദ്യുതി സബ്ബ്സിഡി, ഇൻ്റർനെറ്റ് സബ്ബ് സിഡി തുടങ്ങിയവ അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള സർക്കാറിനോടാവശ്യപ്പെടാൻ കൺവെൻഷൻ പ്രമേയത്തിലൂടെ തീരുമാനിച്ചു.
സംസ്ഥാന രക്ഷാധികാരിയായ രാജൻ പൈക്കാട്ട് ആമുഖ പ്രഭാഷണവും സംസ്ഥാന പ്രസിഡണ്ട് കെ ജി സെൽമഭായി മുഖ്യ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മണ്ടത്ര , സംസ്ഥാന ഖജാൻജി അഷ്റഫ് പെരുമ്പാവൂർ , സംസ്ഥാന്ന അച്ചടക്ക സമിതി ചെയർമാൻ പ്രതാപ് ഇല്ലത്ത് , സംസ്ഥാന ജോ: സെക്രട്ടറിയും സംസ്ഥാന ഹെൽപ്പ് ഡസ്ക്ക് അഡ്മിനുമായ യാസർ കൊല്ലം കൂടാതെ നേതാക്കളായ സലിം കൊല്ലം, ഷംസുദീൻ വാത്യേടത്ത്, ഓ ആർ സബിത , ശ്രീദേവി വടക്കേടത്ത്, മിൻസി സുരേഷ് , സാരാഭായ് തുടങ്ങിയവർ സംസാരിച്ചു.


