ഇരിങ്ങാലക്കുട : ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ജെ.സി.ഐ സോൺ 20 ൻ്റെ 2025 വർഷത്തെ പുതിയ സോൺ പ്രസിഡന്റായി ഇരിങ്ങാലക്കുട ചാപ്റ്ററിൽ നിന്നുള്ള മേജൊ ജോൺസനെ തെരഞ്ഞെടുത്തു. അവിട്ടത്തൂർ സ്വദേശിയാണ്. ജെ.സി.ഐ ഇരിങ്ങാലക്കുട മുൻ പ്രസിഡന്റ് ആയിരുന്നു.
രാജസൂയം പാലക്കുഴ ജേക്കബ്‌സ് കൺവൻഷൻ സെൻ്ററിൽ നടന്ന ജെ.സി.ഐ. സോൺ കോൺഫറൻസിൽ സോൺ പ്രസിഡൻ്റ് അരുൺ ജോസ് അധ്യക്ഷത വഹിച്ചു. ഡീൻ കുര്യക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. നാഷണൽ പ്രസിഡന്റ് അഡ്വ. രാകേഷ് ശർമ്മ, അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ, ജെ.സി.ഐ. എക്സിക്യൂട്ടീവ് ഓഫീസർ രമേഷ് ഡെഡിഗാല എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

