ഗുരുകുലത്തിൻ്റെ നാട്യ ഭൂമിയിൽ കല്യാണസൗഗന്ധികം നിർവ്വഹണം

ഇരിങ്ങാലക്കുട : ഗുരു പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാർ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം കൂടിയാട്ടം ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ എട്ടാം ദിവസം ഭീമസേനൻ്റെ പുറപ്പാടോടെ ആരംഭിച്ചു.

ഒമ്പതാം ദിവസമായ വെള്ളിയാഴ്ച നിർവ്വഹണം അവതരിപ്പിക്കും പാണ്ഡവന്മാർ വനവാസത്തിന് പോകുന്നതും അവിടെ വച്ച് ഭീമൻപാഞ്ചാലിയുടെ ആവശ്യാർത്ഥം സൗഗന്ധികപുഷ്പം അന്വേഷിച്ച് ഗന്ധമാദന പർവ്വതത്തിലെത്തുന്നതുമാണ് കഥാഭാഗം. തുടർന്ന് ഭീമൻ അവനത്തിൽ ഒരു ആനയെ സിംഹവും പെരുമ്പാമ്പും കൂടി കൊല്ലുന്ന ഭയാനകമായ രംഗം കാണുന്നതുമാണ് നിർവ്വഹണ ദിവസത്തെ കഥ.



നിർവ്വഹണത്തിൽ ഭീമനായി അമ്മന്നൂർ മാധവ് ചാക്യാർ രംഗത്തെത്തുന്നു. എട്ടാം ദിവസമായ വ്യാഴാഴ്ച പുറപ്പാടിൽ ഭീമനായി ഗുരുകുലം തരുൺ രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ കലാമണ്ഡലം അഭിഷേക് ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ താളം ഗുരുകുലം അതുല്യ ഗുരുകുലം അക്ഷര ഗുരുകുലം ഗോപിക ചമയം കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

 

You cannot copy content of this page